കൊച്ചി ∙ വനിതകൾക്കും മുൻകോൺഗ്രസ് കൗൺസിലർമാർക്കും മുൻതൂക്കമുള്ള 70 അംഗ സ്ഥാനാർഥി പട്ടിക കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രഖ്യാപിച്ചു. 56 % സീറ്റുകൾ വനിതകൾക്കു നൽകി. 76 ഡിവിഷനുകളിലേക്കാണു തിരഞ്ഞെടുപ്പ്.
ഇന്നലെ പ്രഖ്യാപിച്ച 70 സീറ്റിൽ 43 വനിതകൾ മത്സരിക്കും. വിദ്യാർഥി നേതാവടക്കം 40 വയസ്സിൽ താഴെ പ്രായമുള്ള 7 പേർക്ക് ഇടതുമുന്നണി അവസരം നൽകി. യുഡിഎഫിന്റെ 2 സിറ്റിങ് കൗൺസിലർമാർ അടക്കം വിജയസാധ്യതയുള്ള ഏഴ് മുൻ കോൺഗ്രസുകാരും എൽഡിഎഫ് പട്ടികയിലുണ്ട്.പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, പനമ്പിള്ളി നഗർ, കടവന്ത്ര, പെരുമാനൂർ എന്നീ 6 സീറ്റുകൾ യുഎഡിഎഫിനോടു പിണങ്ങിയെത്തുന്നവരെ പ്രലോഭിപ്പിക്കാൻ ഇടതു മുന്നണി ഒഴിച്ചിട്ടു.
സിപിഎം – 59, സിപിഐ–8, കേരള കോൺഗ്രസ് (എം)– 3, ജെഡി (എസ്), എൻസിപി– 2 വീതം, കോൺ. (എസ്), ഐഎൻഎൽ –ഒന്നു വീതമാണ് ഇടതുമുന്നണിയുടെ സീറ്റ് വിഭജനം.മേയർ എം.അനിൽ കുമാർ മത്സരിക്കുന്നില്ല. അനിൽകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനു അത്തരം കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ് പറഞ്ഞു.
നിലവിലുള്ള കൗൺസിലിലെ 9 പേർ ഇത്തവണ വീണ്ടും മത്സര രംഗത്തുണ്ട്.
കോൺഗ്രസുമായി തെറ്റി പിന്നീടു പുറത്തായ തോപ്പുംപടി സിറ്റിങ് കൗൺസിലർ ഷീബ ഡുറോം ഇത്തവണ സിപിഎം സ്ഥാനാർഥിയായി തോപ്പുംപടിയിൽ മത്സരിച്ചു യുഡിഎഫിനു വെല്ലുവിളി ഉയർത്തുന്നു.യുഡിഎഫ് വിമതയായി സിഎംപി പിന്തുണയോടെ മുണ്ടംവേലിയിൽ കഴിഞ്ഞ തവണ വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ ഇത്തവണ എൻസിപിയുടെ സീറ്റിൽ ഇടതുമുന്നണി സ്ഥാനാർഥിയാണ്.
മേരി കലിസ്റ്റയുടെ ഭർത്താവും മുൻ കോൺഗ്രസ് കൗൺസിലറുമായ കെ.ജെ.പ്രകാശൻ സിപിഎം സ്ഥാനാർഥിയായി മുണ്ടംവേലി ഈസ്റ്റ് ഡിവിഷനിൽ മത്സരിക്കുന്നു. പാർട്ടി മാറി എത്തിയ ദമ്പതികൾ അടുത്തടുത്ത ഡിവിഷനുകളിൽ മത്സരിക്കുന്നതിന്റെ കൗതുകവും ഇവരുടെ കാര്യത്തിലുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ കോൺഗ്രസിന്റെ സ്ഥിരസമിതി അംഗമായിരുന്ന എ.ബി.സാബുവാണ് വൈറ്റിലയിൽ ഇത്തവണ സിപിഎം സ്ഥാനാർഥി.
സാബുവിനെ സിപിഎം ജിസിഡിഎ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്കു കാലുമാറിയ മുൻ കൗൺസിലർ വി.പി.ചന്ദ്രനാണ് ഇവിടെ യുഡിഎഫിന്റെ സ്ഥാനാർഥി എന്നതാണു കൗതുകം. മുസ്ലിം ലീഗ് വിമതനായി വിജയിച്ചു ഇടതുമുന്നണിക്കൊപ്പം കൂടിയ ടി.കെ.അഷ്റഫ് ലീഗിലേക്കു മടങ്ങിയെത്തിയപ്പോൾ കലൂർ നോർത്തിൽ അഷറഫിനെ നേരിടാൻ മുൻ ലീഗ് കൗൺസിലർ പി.എം.ഹാരിസിനാണ് സിപിഎം രംഗത്തിറക്കിയത്.
കോൺഗ്രസിന്റെ മുൻ കൗൺസിലറും കെ.വി.തോമസ് പക്ഷക്കാരിയുമായിരുന്ന ഗ്രേസി ജോസഫ് ഇത്തവണ സിപിഎം സ്ഥാനാർഥിയായി കതൃക്കടവ് സീറ്റിൽ മത്സരിക്കുന്നു. മുൻ കോൺഗ്രസ് കൗൺസിലർ എം.ബി.മുരളീധരനാണു സിപിഎമ്മിന്റെ വെണ്ണലയിലെ സ്ഥാനാർഥി.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ഷാജി ജോർജ് പ്രണതയാണ് എറണാകുളം നോർത്ത് ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാർഥി. പ്രഖ്യാപിച്ച സീറ്റുകളിൽ ഇടപ്പള്ളി ഡിവിഷനിൽ തന്നെ ജനവിധി തേടുന്ന കൗൺസിലർ ദീപാ വർമയും കാരണക്കോടത്ത് മത്സരിക്കുന്ന മുൻ കൗൺസിലർ അജി ഫ്രാൻസിസുമാണ് വിജയിച്ചാൽ മേയറാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുള്ളത്.
എൽഡിഎഫ് സ്ഥാനാർഥികൾ (ഡിവിഷൻ, പേര്, പാർട്ടി ക്രമത്തിൽ)
ഫോർട്ട്കൊച്ചി – ഷീബ ലാൽ (ജെഡിഎസ്), കൽവത്തി – ഷക്കീൽ സൈഫുദീൻ (എൽഡിഎഫ് സ്വതന്ത്ര), ഈരവേലി –ബി.
സബീല (സിപിഎം)കരിപ്പാലം – രേഷ്മ രമേഷ് (സിപിഎം), ചെറളായി – രുക്മണി നമ്പീശൻ (സിപിഎം), ചക്കാമാടം – സുഹാന സുബൈർ (സിപിഎം), കരുവേലിപ്പടി – റോസിലി ജൂഡ് (സിപിഎം), ഐലൻഡ് നോർത്ത് – ശിവപ്രസാദ് (എൽഡിഎഫ് സ്വതന്ത്രൻ), രവിപുരം – എസ്.ശശികല (സിപിഎം), എറണാകുളം സൗത്ത് – ഷീല മോഹനൻ (സിപിഐ), ഗാന്ധിനഗർ – മായാദേവി (സിപിഎം), കതൃക്കടവ് – ഗ്രേസി ജോസഫ് (സിപിഎം), എറണാകുളം സെൻട്രൽ – എൻ.എസ്.ഭാഗ്യലക്ഷ്മി (സിപിഎം),
എറണാകുളം നോർത്ത് – ഷാജി ജോർജ് പ്രണത (സിപിഎം), കലൂർ സൗത്ത് – കെ.വി.മനോജ് (സിപിഎം), കലൂർ നോർത്ത് – പി.എം.ഹാരിസ് (സിപിഎം), തൃക്കണാർവട്ടം – സി.എ.ഷക്കീർ (സിപിഐ), അയ്യപ്പൻകാവ് – സന്തോഷ് ജോസഫ് (സിപിഎം), പൊറ്റക്കുഴി – ബ്രിജിത് ആഷ്വിൻ (സിപിഐ), എളമക്കര സൗത്ത് – ആർ. നിഷാദ് ബാബു (സിപിഎം), പച്ചാളം – ഇ.എം.സുനിൽ കുമാർ (സിപിഎം), തട്ടാഴം – എസ്.ജെ.ആന്റണി (സിപിഎം), വടുതല വെസ്റ്റ് – മേരി ജോർജ് (ജെഡിഎസ്),വടുതല ഈസ്റ്റ് – ഒ.പി.
സുനിൽ (സിപിഎം), എളമക്കര നോർത്ത് – ബീന മഹേഷ് (സിപിഎം), പുതുക്കലവട്ടം – വി.ആർ.ഗിരീഷ് കുമാർ (സിപിഎം),
കുന്നുംപുറം – അംബിക സുദർശനൻ (സിപിഎം), പോണേക്കര – ലിസ പയസ് (സിപിഎം), ഇടപ്പള്ളി – ദീപ വർമ (സിപിഎം), ചങ്ങമ്പുഴ – പി. അനിത (സിപിഎം), ദേവൻകുളങ്ങര – എസ്.എൻ.രാജേഷ് (സിപിഎം), പാലാരിവട്ടം – ആർ.രതീഷ് (സിപിഎം), സ്റ്റേഡിയം – ജോർജ് നാനാട്ട് (സിപിഎം), കാരണക്കോടം –അജി ഫ്രാൻസിസ് (സിപിഎം), പുതിയ റോഡ് – റീന (സിപിഐ), പാടിവട്ടം – സിനി ജോർജ് (സിപിഎം), വെണ്ണല – എം.ബി.മുരളീധരൻ (സിപിഎം), ചക്കരപ്പറമ്പ് – വിമിത ബിജോയ് (സിപിഎം), ചളിക്കവട്ടം – രേഷ്മ അബി (സിപിഎം), തമ്മനം – സുമ സുന്ദരൻ (സിപിഎം), എളംകുളം – കല രാജു (സിപിഎം), പൊന്നുരുന്നി – കെ.കെ.പ്രദീപ് കുമാർ (സിപിഎം), പൊന്നുരുന്നി ഈസ്റ്റ് – ബീന ദിവാകരൻ (സിപിഎം), വൈറ്റില – എ.ബി.സാബു (സിപിഎം), വൈറ്റില ജനത – ബൈജു തോട്ടാളി (സിപിഐ),
കോന്തുരുത്തി – പി.ആർ.റെനീഷ് (സിപിഎം), തേവര – എലിസബത്ത് (സിപിഎം), ഐലൻഡ് സൗത്ത് – നിമിഷ ബാബു (സിപിഎം), കടേഭാഗം – അശ്വതി ജോഷി (സിപിഎം), പള്ളുരുത്തി ഈസ്റ്റ് –എൻ.പി.ശാന്തിനി (സിപിഎം), തഴുപ്പ് – സുജാത ബാബു (സിപിഎം), ഇടക്കൊച്ചി നോർത്ത് – കെ.ജെ.ബേസിൽ (കോൺ എസ്),ഇടക്കൊച്ചി സൗത്ത് – ഷാനി ജസ്റ്റിൻ (സിപിഎം), പെരുമ്പടപ്പ് – എൻ.എസ്.ലിഖിത (സിപിഐ), കോണം – സി.ആർ.ബിജു (സിപിഎം), പള്ളുരുത്തി കച്ചേരിപ്പടി –വി.എ.ശ്രീജിത് (സിപിഎം), നമ്പ്യാപുരം – റാഷിദ ഹുസൈൻ (സിപിഎം), പള്ളുരുത്തി – നീതു പ്രശാന്ത് (സിപിഎം), പുല്ലാർദേശം – ഹേമ (സിപിഎം), തറേഭാഗം – ലെവിത നെൽസൺ (സിപിഎം),
തോപ്പുംപടി – ഷീബ ഡ്യൂറോം (സിപിഎം), മുണ്ടംവേലി ഈസ്റ്റ് – കെ.ജെ.പ്രകാശൻ (സിപിഎം), മുണ്ടംവേലി – മേരി കലിസ്റ്റ പ്രകാശൻ (എൻസിപി), മാനാശ്ശേരി – നിഷ ജോസഫ് (സിപിഎം), മൂലങ്കുഴി – ജോസഫ് ഫെർണാണ്ടസ് (സിപിഎം), ചുള്ളിക്കൽ – ആന്റണി ഫ്രാൻസിസ് (സിപിഎം)നസ്രത്ത് – പി.ജെ.ദാസൻ (യേശുദാസ്) (സിപിഎം), പനയപ്പള്ളി – ബിൻസി ബൈജു (കെസിഎം), അമരാവതി – കെ.എ.അജേഷ് (സിപിഎം), ഫോർട്ട്കൊച്ചി വെളി – മഞ്ജുള അനിൽകുമാർ (സിപിഎം).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

