ബാസ്കറ്റ്ബോൾ കോച്ച് റിച്ചഡ് ലീ ബ്രൂക്സ് ഇന്ന് രാജഗിരി ക്യാംപസിൽ; കൊച്ചി∙ യുഎസിൽനിന്നുള്ള പ്രമുഖ ബാസ്കറ്റ്ബോൾ പരിശീലകൻ റിച്ചഡ് ലീ ബ്രൂക്സ് ഇന്നു കളമശേരി രാജഗിരി ക്യാംപസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ക്ലാസുകൾ നയിക്കും. ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ 10നു നടക്കുന്ന കോച്ചുമാർക്കുള്ള ശിൽപശാലയിലും 2 മണിക്കു ശേഷം വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യൂത്ത് ബാസ്കറ്റ് ബോൾ വികസനത്തിൽ സ്പെഷലൈസ് ചെയ്ത അദ്ദേഹം 2 വർഷം യുഎസ്എ കോച്ച് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫോൺ: 99952 01173.
സൗജന്യ കേൾവി പരിശോധനസംസാര വൈകല്യ നിർണയ ക്യാംപ് 16ന്
പറവൂർ ∙ കെഎംകെ ആശുപത്രിയും ഹിയർ ലൈഫ് ഓഡിയോളജി ആൻഡ് സ്പീച്ച് തെറപ്പിയും ചേർന്നു 16ന് 10 മുതൽ 1 വരെ ആശുപത്രിയിൽ വച്ചു സൗജന്യ കേൾവി പരിശോധന സംസാര വൈകല്യ നിർണയ ക്യാംപ് നടത്തും.
ഡോ.ഷെഹനാസ് എം.ഷാഫി നേതൃത്വം നൽകും. റജിസ്ട്രേഷന്: 70255 32803.
കൺവൻഷൻ നാളെ
കൊച്ചി ∙ കേന്ദ്ര പൊതുമേഖല തൊഴിലാളികളുടെ സംസ്ഥാന കൺവൻഷൻ നാളെ രാവിലെ 10ന് കളമശേരി പ്രൊഡക്ടിവിറ്റി കൗൺസിൽ ഹാളിൽ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]