തൃപ്പൂണിത്തുറ ∙ അലക്ഷ്യമായി തൂണിൽ കെട്ടിയിരുന്ന കേബിൾ കമ്പിയിൽ തട്ടി വീണ് സ്കൂട്ടർ യാത്രികയ്ക്കു പരുക്ക്. എരൂർ പുല്ലംതുരുത്ത് വീട്ടിൽ അമൃതയ്ക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ടു വടക്കേക്കോട്ട ചക്കാലമുട്ട് റോഡിലായിരുന്നു അപകടം.
കാലിനു പൊട്ടലുണ്ടായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേക്കോട്ട
ഭാഗത്തു നിന്നു എത്തിയ യുവതി, താഴ്ന്നു കിടന്നിരുന്ന സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാവിന്റെ കേബിളിൽ കുടുങ്ങി വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ മുഖത്തിനും പരുക്കുണ്ട്.
നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് താഴ്ന്നു കിടക്കുന്ന കേബിളുകൾ അപകട
ഭീഷണി സൃഷ്ടിക്കുന്നത്. നിലവിൽ ഉപയോഗശൂന്യമായ കേബിളുകൾ മുറിച്ചു മാറ്റാൻ അധികാരികൾ ശ്രമിക്കാത്തതും നെറ്റ്വർക് കമ്പനികൾ തോന്നിയപോലെ കേബിളുകൾ വലിച്ചുകൊണ്ടു പോകുന്നതുമാണു സ്ഥിതി ഇത്രയും വഷളാക്കുന്നത്. താഴ്ന്നു കിടക്കുന്ന കേബിളുകൾ ഇവ എത്രയും വേഗം മാറ്റുകയോ ടാഗ് ചെയ്തു സുരക്ഷിതമാക്കുകയോ വേണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]