കൊച്ചി ∙ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐഇഐ) കൊച്ചി കേന്ദ്രം സംഘടിപ്പിക്കുന്ന 58-ാമത് എൻജിനീയേഴ്സ് ദിനാഘോഷത്തിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. വി.
നാരായണൻ മുഖ്യാതിഥിയായി തിങ്കളാഴ്ച കൊച്ചിയിലെത്തും. ‘ആഴത്തിലുള്ള സാങ്കേതിക എൻജിനീയറിങ് മികവ് ഇന്ത്യയുടെ ഭാവി പുരോഗതിക്ക്’ എന്ന ഈ വർഷത്തെ എൻജിനീയേഴ്സ് ദിനാഘോഷത്തിന്റെ പ്രതിപാദ്യ വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
തിങ്കളാഴ്ച രാവിലെ 11ന് പുല്ലേപ്പടി ഐഇഐ ഭവനിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് വിദ്യാർഥികളുമായി അദ്ദേഹം സംവാദിക്കുകയും ചെയ്യും.
ഇന്ത്യൻ എൻജിനീയറിങിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഇന്ത്യൻ എൻജിനീയറും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ സർ മോക്ഷഗുണ്ടം വിശ്വേശ്വരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് സെപ്റ്റംബർ 15ന് ഇന്ത്യയിൽ എൻജിനീയേഴ്സ് ദിനം ആഘോഷിക്കുന്നത്. നൂതന പരിഹാരങ്ങളിലൂടെയും അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും ദേശീയ വികസനം, സാങ്കേതിക പുരോഗതി, രാഷ്ട്രനിർമാണം എന്നിവയ്ക്ക് എൻജിനീയർമാർ നൽകിയ മഹത്തായ സംഭാവനകളെ ഈ ദിവസം അംഗീകരിക്കുന്നു.
ചടങ്ങിൽ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.
കെ. ശിവപ്രസാദ് വിശിഷ്ടാതിഥിയായി സംബന്ധിക്കും.
ഐഇഐ കൊച്ചി കേന്ദ്രം ചെയർമാൻ ജി. വേലായുധൻ നായർ, സെക്രട്ടറി ടി.സി.
പ്രശാന്ത്, കുസാറ്റ് ഫാക്ട് ചെയർ പ്രൊഫസർ ഡോ. ജി.
മധു, ജനറൽ കൺവീനർ പി. രത്നാകര റാവു എന്നിവർ എൻജിനീയേഴ്സ് ദിനാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 9061000115. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]