കാക്കനാട്∙ സിറ്റി സർവീസ് ബസുകൾ തമ്മിലുള്ള ഇടവേള 5 മിനിറ്റ് ആക്കണമെന്ന സർക്കാർ നിർദേശം നടപ്പാകുമോ ? കഴിഞ്ഞ ദിവസം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യോഗം ഇക്കാര്യത്തിൽ വാദപ്രതിവാദങ്ങൾ കേട്ടു, തീരുമാനം പിന്നീട് പ്രഖ്യാപിക്കും. മത്സരയോട്ടം ഉൾപ്പെടെ തടയാൻ സർക്കാർ പുറപ്പെടുവിച്ച നിർദേശം ചർച്ച ചെയ്യാൻ കലക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഓരോ മിനിറ്റിലും ഒട്ടേറെ ബസുകൾ ഒരേ റൂട്ടിലേക്ക് പുറപ്പെടുന്നതിനാൽ ഉണ്ടാകുന്ന മത്സരയോട്ടവും അപകടവും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് സിറ്റി സർവീസ് ബസുകളുടെ ഇടവേള 5 മിനിറ്റ് ആക്കാൻ സർക്കാർ നിർദേശിച്ചത്. പുതുതായി നൽകുന്ന പെർമിറ്റുകൾക്ക് ഇതു പരീക്ഷിക്കാമെന്നാണ് ഒരു വിഭാഗം ഉടമകളുടെ വാദം.
ഇപ്പോൾ സർവീസ് നടത്തുന്ന നൂറു കണക്കിനു ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതു പ്രായോഗികമല്ല.
ഇതു 5 മിനിറ്റ് ഇടവേളകളിൽ പുറപ്പെടണമെന്ന നിബന്ധന വച്ചാൽ ബസ് സർവീസ് തന്നെ നടത്താനാകാത്ത അവസ്ഥ വരുമെന്നാണ് ഉടമകൾ വാദിച്ചത്. സർവീസ് ആരംഭിക്കുന്ന ഇടവേള കൂട്ടിയാൽ ട്രിപ്പുകളുടെ എണ്ണം കുറയ്ക്കേണ്ടി വരും.ബസുടമകളുടെ ലാഭം കൂട്ടാനല്ല, സുരക്ഷിത യാത്രയ്ക്കാണ് പരിഗണന നൽകേണ്ടതെന്ന യാത്രക്കാരുടെ അഭിപ്രായവും ആർടിഎ മുൻപാകെ എത്തി.
ബസുകൾ തമ്മിൽ 5 മിനിറ്റ് ഇടവേള വേണമെന്ന സർക്കാർ നിർദേശം ഭേദഗതികളോടെയാണെങ്കിലും നടപ്പാക്കണമെന്നാണ് ഈ വാദം ഉന്നയിക്കുന്നവരുടെ നിലപാട്.
ഒരു മിനിറ്റിൽ ഒട്ടേറെ ബസുകൾ ഒരേ റൂട്ടിലേക്ക് സർവീസ് നടത്തുന്നതിനാൽ വാതിൽ അടക്കാൻ പോലും സമയം കിട്ടാത്ത വിധമാണ് സ്റ്റോപ്പിൽ നിന്ന് അടുത്ത സ്റ്റോപ്പിലേക്കുള്ള പാച്ചിൽ. ബസുകൾ തമ്മിലുള്ള ഇടവേള കൂട്ടി മത്സരയോട്ടം നിയന്ത്രിച്ചേ തീരൂവെന്ന അഭിപ്രായം ആർടിഎയെ അറിയിക്കാൻ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]