ആലങ്ങാട് ∙ മനയ്ക്കപ്പടി– മാഞ്ഞാലി റോഡിലെ ദുരിതയാത്രയ്ക്ക് ഒടുവിൽ പരിഹാരമാകുന്നു. നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധത്തെ തുടർന്നു മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണു നടപടി. ഒരു വർഷം മുൻപാണു പൈപ്പ് സ്ഥാപിക്കാൻ റോഡിന്റെ ഒരു വശം പൂർണമായും കുത്തിപ്പൊളിച്ചത്.
ഇതോടെ ഇതുവഴി പോകുന്ന വാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി വീഴുന്നതു സ്ഥിരം സംഭവമായിരുന്നു.
ആലുവ– പറവൂർ, പറവൂർ– അത്താണി എന്നീ പ്രധാന പാതകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന റോഡായതിനാൽ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ഇടതടവില്ലാതെ പോയിരുന്നത്. ഏതാനും മാസത്തിനിടെ ഒട്ടേറെ വാഹന യാത്രികർക്കു കുഴികളിൽ ചാടി മറിഞ്ഞു തലയ്ക്കും കാലിനും തോളെല്ലിനു പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണു മലയാള മനോരമ നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചത്.
തുടർന്നാണ് ഇന്നലെ രാവിലെ മുതൽ റോഡ് ടാറിങ് ആരംഭിച്ചത്. രണ്ടു ദിവസത്തിനകം പൂർത്തിയാകും. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടഞ്ഞിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]