പെരുമ്പാവൂർ ∙ പല വഴികളിലൂടെ വന്നവരെല്ലാം ഇന്നലെ എത്തിയത് ആശ്രമം ഹൈസ്കൂളിനു സമീപത്തെ ‘രേഖ ഭവനി’ലേക്കായിരുന്നു; പി.പി. തങ്കച്ചനെന്ന സൗമ്യ മധുരമായ ഓർമയ്ക്കു മുൻപിൽ ആദരം അർപ്പിക്കാൻ.
വെയിൽ കനക്കും മുൻപേ കേരള രാഷ്ട്രീയ ലോകത്തെ പ്രമുഖർ ഉൾപ്പെടെ അനേകർ തങ്കച്ചനെ അവസാനമായി ഒരുനോക്കു കാണാൻ അദ്ദേഹത്തിന്റെ വസതിയായ രേഖ ഭവനിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രിമാരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമൊക്കെ ആ വലിയ നിരയുടെ മുൻപിലുണ്ടായിരുന്നു.
പ്രിയ നേതാവിന് അന്തിമാഞ്ജലിയർപ്പിക്കാൻ നാട് ഒന്നാകെ ഒഴുകിയെത്തി. ആലുവ രാജഗിരി ആശുപത്രിയിൽനിന്നു രാവിലെ 11 നാണു തങ്കച്ചന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
അണമുറിയാത്ത ജനപ്രവാഹമായിരുന്നു പിന്നീട്. ഇന്ന് ഉച്ച വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ട്.
മന്ത്രിമാരായ പി.
രാജീവ്, കെ. കൃഷ്ണൻകുട്ടി, കെ.എൻ.
ബാലഗോപാൽ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിളളി, ചാണ്ടി ഉമ്മൻ, പി.വി.
ശ്രീനിജിൻ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വി.എം. സുധീരൻ, എം.എം.
ഹസൻ, ടി.യു. കുരുവിള, പി.സി.
തോമസ്, കെ.ഇ. ഇസ്മായിൽ, പി.സി.
ചാക്കോ, പന്തളം സുധാകരൻ, ഡൊമിനിക് പ്രസന്റേഷൻ, സാജു പോൾ, വി.പി. സജീന്ദ്രൻ, കെ.എസ്.
ശബരീനാഥൻ, സി.എൻ. മോഹനൻ, മുഹമ്മദ് ഷിയാസ്, എസ്.
സതീഷ്, പി.ജെ. ജോയ്, വി.ജെ.
പൗലോസ്, എ.എൻ. രാധാകൃഷ്ണൻ, ടി.പി.
അബ്ദുൽ അസീസ്, ജോസഫ് വാഴയ്ക്കൻ, കെ.പി. ധനപാലൻ, അബ്ദുൽ മുത്തലിബ്, ജയ്സൻ ജോസഫ്, ടി.എം.
സക്കീർ ഹുസൈൻ, ഷിബു തെക്കുംപുറം തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
സംസ്കാരം ഇന്ന്
പി.പി. തങ്കച്ചന്റെ സംസ്കാരം മാതൃ ഇടവകയായ നെടുമ്പാശേരി അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ നടക്കും.
ഉച്ചയ്ക്ക് ഒന്നിനു പെരുമ്പാവൂരിലെ വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 3 നു പള്ളിയിലെത്തിച്ചു സംസ്കാരം.
ശുശ്രൂഷകൾക്കു ഡോ. ഏബ്രഹാം മാർ സേവേറിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ അപ്രേം എന്നിവർ കാർമികത്വം വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]