
കൊച്ചി ∙ റേഷൻ കട പരിശോധനയ്ക്ക് മദ്യപിച്ച് എത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്ത താലൂക്ക് സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ.
കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ ഷിജു പി.തങ്കച്ചനെയാണ് ജില്ല സപ്ലൈ ഓഫീസർ ബിന്ദു മോഹനന്റെയും കോതമംഗലം പൊലീസ് ഇൻസ്പെക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ കെ.ഹിമ സസ്പെൻഡ് ചെയ്തത്. ഷിജുവിന്റെ നടപടി സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും പൊതുജനങ്ങൾ ആശ്രയിക്കുന്ന റേഷൻ കടയിൽ മദ്യപിച്ച് എത്തിയതു വഴി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
േകാതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഇരമല്ലൂരിലെ അലിയാർ കെ.എമ്മിന്റെ ലൈസൻസിയിലുള്ള റേഷൻ കട വൈകിയാണ് തുറക്കുന്നത് എന്ന ആരോപണം അന്വേഷിക്കാനാണ് ചൊവ്വാഴ്ച രാവിലെ ഷിജു പി.തങ്കച്ചൻ എത്തിയത്.
എന്നാൽ കട പൂട്ടാനുള്ള നടപടിക്കെതിരെ വ്യപാരികളും നാട്ടുകാരുടെയും എതിർപ്പറിയിച്ചു.
ഷിജു മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ഇതിനിടയിൽ ഷിജു കുഴഞ്ഞു വീണു.
ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സപ്ലൈ ഓഫിസറെ വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഓടുന്ന വാഹനത്തിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ ഈ ശ്രമം വിഫലമാക്കി. തുടർന്ന് ഇദ്ദേഹത്തെ കോതമംഗലം പൊലീസിന് കൈമാറി.
പിന്നീട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷിജു മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]