
പൂത്തോട്ട ∙ പുത്തൻകാവ് പാലം വീണ്ടും ഇരുട്ടിലായി. ദിവസങ്ങളായി പാലത്തിനു സമീപത്തെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല എന്നാണ് പരാതി.
സർവീസ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് എറണാകുളത്തു നിന്നു കാഞ്ഞിരമറ്റം, കോട്ടയം, ഭാഗങ്ങളിലേക്ക് ഇതിലൂടെ പോകുന്നത്. പാലത്തിൽ വെളിച്ചം ഇല്ലാതായതോടെ രാത്രിയാത്ര ദുഷ്കരമായെന്നു യാത്രക്കാർ പറയുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്ന ആളുകൾ കാൽനടയായി പോകുന്ന പാത കൂടിയാണിത്.
വെളിച്ചക്കുറവ് കാരണം മൊബൈൽ ഫോൺ, ടോർച്ച് എന്നിവ ഉപയോഗിച്ചാണ് ഇവർ നടന്നു പോകുന്നത്. നടപ്പാത പോലും ഇല്ലാത്ത പാലത്തിൽ കാൽനട
യാത്രക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. രാത്രി ഇതിലൂടെ പോകുന്ന ബൈക്ക് യാത്രികരുടെ ബുദ്ധിമുട്ടും ചില്ലറയല്ല. പാലത്തിൽ വെളിച്ചമെത്തിക്കുന്നതിനു ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുത്തൻകാവിൽ വേണം പുത്തൻപാലം
പുത്തൻകാവ് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
എറണാകുളം – കോട്ടയം സംസ്ഥാന പാതയിലെ പുത്തൻകാവ് പാലത്തിലൂടെ കാൽനടയായി പോകണമെങ്കിൽ ഇത്തിരി ധൈര്യം വേണം. ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങൾക്കും പാലത്തിന്റെ കൈവരികൾക്കും ഇടയിൽ ഞെരുങ്ങാതെ ജീവൻ കയ്യിൽ പിടിച്ചാണ് യാത്രക്കാർ പാലം കടക്കുന്നത്. ഉദയംപേരൂർ – ആമ്പല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പതിറ്റാണ്ടുകൾക്കു മുൻപു ജലസേചന വകുപ്പ് ബണ്ടോടു കൂടി പാലം നിർമിച്ചപ്പോൾ റോഡിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല.
അതിനാൽ റോഡിന്റെ വീതിക്കനുസരിച്ചു പാലം നിർമിച്ചതല്ലാതെ നടപ്പാത ഒരുക്കിയിരുന്നില്ല. പാലത്തോടൊപ്പമുള്ള ബണ്ട് തകരാറിലായതിനാൽ നിർമിക്കുന്ന പുതിയ ബണ്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.
പുതിയ ബണ്ടിന് ഒപ്പം പുതിയ പാലത്തിന്റെ പണികൾ കൂടി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]