
വല്ലാർപാടം∙ കടമക്കുടിയിൽ ടൂറിസം വികസനത്തിന്റെ സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് മന്ത്രി പി.രാജീവ്. കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി ബോൾഗാട്ടി റോറോ ജെട്ടിയിൽ നിന്നാരംഭിച്ച കടമക്കുടി കാഴ്ചകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമക്കുടി കാഴ്ചകളുടെ ഭാഗമായി നടത്തിയ ബോട്ട് യാത്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഇതിനായി ഒരുക്കിയ ചുണ്ടൻ വള്ളത്തിന്റെ പങ്കായം കൈമാറലും നിർവഹിച്ചു.കലക്ടർ ജി.പ്രിയങ്ക അധ്യക്ഷത വഹിച്ചു.
കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ, കൊച്ചി മെട്രോ പൊളിറ്റൻ കൗൺസിൽ ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്,മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ,കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് , ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്,കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ.ഗിരിജ,വാട്ടർ മെട്രോ ജിഎം സാജൻ പി.ജോൺ, ജിഡ സെക്രട്ടറി രഘുരാമൻ,കൊച്ചിൻ ക്രൂസ് സിറ്റി ഉടമ മനോജ് പടമാടൻ,സംരംഭകനായ ജോസ് കുട്ടൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കായൽ കാഴ്ചകൾ ആസ്വദിക്കാൻ ഒരുക്കിയ യാത്രയിൽ 300 പേർ പങ്കെടുത്തു. 4 ബോട്ടുകളിലും ഒരു സ്പീഡ് ബോട്ടിലുമായി നീങ്ങിയ സംഘം കടമക്കുടി,കോതാട്,പിഴല,ചരിയംതുരുത്ത്,ചേന്നൂർ ദ്വീപുകൾ സന്ദർശിച്ചു. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം എൽഎ, ഡിടിപിസി സെക്രട്ടറി ലിന്റോ ജോസഫ്, ജിഡ സെക്രട്ടറി രഘുറാം, കോഓർഡിനേറ്റർ മനോജ് പടമാടൻ എന്നിവർ നേതൃത്വം നൽകി.
ടൂറിസം സെമിനാർ ഇന്ന്
കടമക്കുടിയുടെ തനത് സൗന്ദര്യം നിലനിർത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്ന ടൂറിസം സെമിനാർ കടമക്കുടി വാലി ഓഫ് ഹെവൻ 9 മുതൽ 6 വരെ കോതാട് നിഹാര റിസോർട്ടിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]