
അങ്കമാലി ∙ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. വഴിയാത്രക്കാരുടെ നേരെ തെരുവുനായ്ക്കൂട്ടം പാഞ്ഞടുക്കുന്നു.
സൈക്കിളിൽ പോകുന്ന വിദ്യാർഥികൾക്കു നേരെയും നായ്ക്കൂട്ടം ഓടിയെത്തുന്നുണ്ട്. ബൈക്ക് യാത്രക്കാരെയും നായ്ക്കൂട്ടം ഭീതിയിലാഴ്ത്തുന്നു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പേടിയോടെയാണു യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.
കഴിഞ്ഞ ദിവസം ഒരാളുടെ കാലിൽ തെരുവുനായ കടിച്ചു. ഇയാളെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രിയിൽ വീടുകളിലെ വളർത്തുമൃഗങ്ങളെ നായ്ക്കൂട്ടം ആക്രമിക്കാറുണ്ട്. ചമ്പന്നൂരിൽ കോഴി, താറാവ് എന്നിവയെ തെരുവുനായ്ക്കൾ പിടിച്ചുകൊണ്ടുപോകുന്നത് പതിവായിട്ടുണ്ട്.
തെരുവുനായ്ക്കൂട്ടത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]