
കാലടി∙ ടൗണിൽ എംസി റോഡിൽ പലയിടത്തും കുഴികളായി പാലത്തിൽ സ്ഥിരമായി ഉണ്ടാകുന്ന കുഴികൾക്കു പുറമേ ടൗണിലും കുഴികളായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.ഇന്നലെ ടൗണിലെ ഒരു വലിയ കുഴിയിൽ തടി കയറ്റി വന്ന ഒരു ലോറി ചാടി വാഹനത്തിന്റെ ഒരു വശം ചരിഞ്ഞു. ലോറി മറിയാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ലോറി കുഴിയിൽ നിന്ന് കയറ്റിയത്.
ഈ സമയം എംസി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.പാലവും കാലടി ഭാഗത്തു നിന്നുള്ള അപ്രോച്ച് റോഡും കൂടിച്ചേരുന്ന ഭാഗത്ത് വീണ്ടും കുഴികളായി. 2 ആഴ്ച മുൻപാണ് ഇവിടത്തെ കുഴികൾ അടച്ചത്.
എന്നാൽ ടൗണിലെ കുഴികൾ അന്ന് അടച്ചില്ല.
കുഴികൾ വലുതായി വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയിലായി. അപ്രോച്ച് റോഡിലും കുഴികളുണ്ട്.
മഴയത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടാവസ്ഥയുണ്ടാക്കുന്നു.ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോറിക്ഷകളും വളരെ കഷ്ടപ്പെട്ടാണ് കുഴികളിലൂടെ പോകുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് കാലടി പാലത്തിലൂടെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]