
ചെല്ലാനം∙ കായൽപ്പരപ്പുകളിൽ തുഴയെറിയാൻ ചെല്ലാനം മെയ്ഡ് ഫൈബർ ചുണ്ടൻവള്ളങ്ങൾ റെഡി. 90 ശതമാനവും ഫൈബറിൽ പണികഴിപ്പിച്ചു എന്നതാണ് സവിശേഷത.
മത്സ്യബന്ധന വള്ളം നിർമിക്കുന്ന ചെല്ലാനം സ്വദേശി ജോൺ മുടവമുറിയാണ് വള്ളങ്ങളുടെ ശിൽപി.കുമരകം സ്വദേശിക്ക് വേണ്ടിയാണു രണ്ടു വള്ളങ്ങൾ ജോൺ പണിതത്. ആദ്യമായാണ് ഇദ്ദേഹം ചുണ്ടൻ വള്ളം നിർമിക്കുന്നത്. ചുണ്ടൻ വള്ളത്തിന്റെ മോൾഡ് ഉണ്ടാക്കലായിരുന്നു ആദ്യ ജോലി.
ഇതിനു കുറച്ചധികം സമയമെടുത്തു. തുടർന്ന്, ആഞ്ഞിലിയുടെ തടിയും ചെമ്പുതറയും ഉപയോഗിച്ച് വള്ളത്തിന്റെ ചട്ടമുണ്ടാക്കി.
അതിനു ശേഷമാണു ഫൈബർ ചെയ്യുന്ന ജോലി ആരംഭിച്ചത്.
മോൾഡ് ഒരുക്കി വള്ളം നിർമിക്കാൻ 3 മാസം വേണ്ടിവന്നു. രണ്ടാമത്തെ വള്ളത്തിന്റെ നിർമാണം 40 ദിവസം കൊണ്ട് പൂർത്തിയായി.
4 തൊഴിലാളികളും കൂടെയുണ്ടായിരുന്നു. ഒരു വള്ളം നിർമിക്കാൻ 10 ലക്ഷം രൂപയോളം ചെലവു വരും.
നാലര ലക്ഷം രൂപയുടെ ഫൈബറാണ് ഒരു വള്ളത്തിന് ആവശ്യമായി വന്നത്. 55 പേരെ വഹിക്കാൻ കഴിയുന്ന വള്ളങ്ങൾ കമ്പനിപ്പടിയിൽ നിന്ന് റോഡ് മാർഗം കണ്ണമാലി കായലിൽ എത്തിച്ച ശേഷം ബോട്ടുകളുടെ സഹായത്തോടെ കെട്ടിവലിച്ചു കുമരകത്തേക്ക് കൊണ്ടുപോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]