
ഫോർട്ട്കൊച്ചി∙ ഡീസൽ തീർന്നതോടെ നിയന്ത്രണം വിട്ട ബാർജ് കടൽത്തീരത്തെ മണ്ണിൽ ഉറച്ചു.
ശക്തമായ ഒഴുക്കിലാണ് അഴിമുഖത്ത് കപ്പൽ ചാലിൽ നിന്ന് മാറി തീരത്തിന് 30 മീറ്ററോളം അടുത്ത് മണൽത്തിട്ടയിൽ ഇടിച്ചു നിന്നത്. കൊച്ചി കപ്പൽശാലയുടെ പുതിയ ഡ്രൈ ഡോക്കിന്റെ നിർമാണത്തിനായി വാടകയ്ക്ക് എടുത്ത സ്വകാര്യ കമ്പനിയുടെ ഡൾ ഡൾ വി മോർ 4–187 എന്ന ബാർജ് ആണ് അപകടത്തിൽ പെട്ടത്.
ഇന്നലെ രാവിലെ 10.15ന് ആയിരുന്നു സംഭവം. ഡ്രജ് ചെയ്ത ചെളി പുറം കടലിൽ കളഞ്ഞ ശേഷം മടങ്ങുകയായിരുന്നു ബാർജ്.കമ്പനി ജീവനക്കാർ ഡീസൽ എത്തിച്ച ശേഷം ബാർജ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 2 ബോട്ടുകൾ എത്തി വടം കെട്ടി വലിച്ചു നീക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വൈകിട്ടു വരെ ശ്രമം തുടർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]