
കൂത്താട്ടുകുളം ടൗൺ വെള്ളക്കെട്ടിൽ; ജനങ്ങള്‍ വലയുന്നു
കൂത്താട്ടുകുളം∙ ടൗണിൽ വിവിധയിടങ്ങളിലെ വെള്ളക്കെട്ട് ജനങ്ങളെ വലയ്ക്കുന്നു. എംസി റോഡിൽ എസ്ബിഐക്കു സമീപം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് 20 മീറ്ററോളം ഭാഗം വെള്ളക്കെട്ടിലാണ്.
ഗവ. ആശുപത്രി കവലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.ബാങ്കിലേക്കും എടിഎമ്മിലേക്കും ഓട്ടോറിക്ഷ വിളിക്കാൻ എത്തുന്നവരും കാൽനടയാത്രക്കാരും ഈ വെള്ളത്തിൽ ചവിട്ടി നടക്കേണ്ട
സ്ഥിതിയാണ്. കാൽനട
യാത്രക്കാരുടെ ദേഹത്തു വെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളം ഒഴുകി പോകുന്നതിനു സൗകര്യം ഒരുക്കാത്തതാണു പ്രശ്ന കാരണം.കൂത്താട്ടുകുളം മാർക്കറ്റിനു സമീപവും അശ്വതി കവലയ്ക്കു സമീപവും വെള്ളക്കെട്ടുണ്ട്.
മാർക്കറ്റിലേക്കു തിരിയുന്ന ഭാഗത്തെ വെള്ളക്കെട്ട് ചന്ത പ്രവർത്തിക്കുന്ന ബുധൻ, വെള്ളി ദിവസങ്ങളിലാണു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.കെഎസ്ആർടിസി ഡിപ്പോ, മൃഗാശുപത്രി, ഫയർ സ്റ്റേഷൻ എന്നിവയും ഇതിനു സമീപം ചെയ്യുന്നു. വെള്ളക്കെട്ടിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]