
കാടിനരികെ കുളിരായി വടാട്ടുപാറ വെള്ളച്ചാട്ടം; കുളിക്കാനും ഉല്ലസിക്കാനും സഞ്ചാരികളുടെ തിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതമംഗലം∙ കാനനഭംഗിയും പ്രകൃതിസൗന്ദര്യവും സമ്മേളിക്കുന്ന വടാട്ടുപാറ കുത്ത് മഴക്കാലമായതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി. നിത്യേന നൂറുകണക്കിനു പേരാണ് ഇവിടെ കുളിക്കാനും ഉല്ലസിക്കാനുമായി എത്തുന്നത്. കുട്ടമ്പുഴ പഞ്ചായത്തിൽ വനത്തോടു ചേർന്നു വിശാലമായ പാറപ്പുറവും തണുത്ത മലമടക്കുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന അരുവിയുമാണു വിസ്മയക്കാഴ്ച.
മനോഹരമായ സ്ഥലത്തു കുടുംബത്തോടൊപ്പമെത്തി അപകടരഹിതമായി ആസ്വദിച്ചു മടങ്ങാമെന്നതാണു വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. കോതമംഗലത്തു നിന്നു ഭൂതത്താൻകെട്ട് വഴി 20 കിലോമീറ്റർ അകലെയുള്ള വടാട്ടുപാറ വെള്ളച്ചാട്ടം ആഹ്ലാദപ്രദമായ പ്രകൃതിയനുഭവം തന്നെയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന ഇത്തരം പ്രദേശങ്ങൾ പരിപാലിക്കപ്പടുകയും ജാഗ്രതയോടെ ഉപയോഗിക്കുകയും ചെയ്താൽ നാടിനു നേട്ടമാകും.