തൃപ്പൂണിത്തുറ ∙ നടപ്പാതയിലൂടെ ചീറിപ്പാഞ്ഞു ബൈക്കുകൾ, നടപടി എടുക്കാതെ അധികൃതരും. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് എസ്എൻ ജംക്ഷനിൽ മെട്രോ സ്റ്റേഷനു സമീപം കാൽനടയാത്രക്കാർക്കു നടപ്പാത ഒരുക്കിയത്.
എന്നാൽ കാൽനട യാത്രക്കാർക്കു ഭീഷണി സൃഷ്ടിച്ചാണ് ഇതിലൂടെ ഇരുചക്ര വാഹനങ്ങൾ പാഞ്ഞു പോകുന്നത്.
ജംക്ഷനിലെ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങൾക്കു മുൻപിൽ എത്താൻ വേണ്ടിയാണ് ഈ സാഹസിക യാത്ര. ചുവന്ന സിഗ്നൽ വീഴുമ്പോൾ ഇരുചക്ര വാഹനങ്ങൾ നേരെ നടപ്പാതയിലേക്കു കയറ്റി പോകും.
ഇതോടെ കാൽനടയാത്രക്കാർ മാറി നിൽക്കേണ്ട
അവസ്ഥയാണ്. ഇല്ലെങ്കിൽ വാഹനങ്ങൾ ഇടിക്കും.
ഒന്നോ രണ്ടോ മിനിറ്റ് മാത്രം കാത്തു കിടക്കാൻ കഴിയാത്തവരാണ് നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങളുമായി സാഹസിക യാത്ര നടത്തുന്നത്. ഇതേക്കുറിച്ചു അധികൃതരോടു പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കാൽനട
യാത്രികർ പറയുന്നു. എസ്എൻ ജംക്ഷനിൽ പലപ്പോഴും ട്രാഫിക് പൊലീസ് ഉണ്ട്.
അപകടം ഉണ്ടാകുന്നതിനു മുൻപ് ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

