മൂവാറ്റുപുഴ ∙ നഗരറോഡ് വികസനം അവസാനഘട്ടത്തിൽ എത്തിയിട്ടും റോഡിലെ പാർക്കിങ് സംബന്ധിച്ച പരാതികൾക്ക് ഹൈക്കോടതിയിൽ ഉത്തരം പറയാതെ നഗരസഭ. റോഡിനു വീതി കൂട്ടിയെങ്കിലും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണു ചില വ്യാപാര സ്ഥാപനങ്ങൾ റോഡിനോടു ചേർന്നു തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്തി പ്രവർത്തനം പുനരാരംഭിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളിലേക്കും നഗരത്തിലേക്കും എത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യാൻ നഗരത്തിൽ ഒരിടത്തും സ്ഥലമില്ല. എവിടെ പാർക്ക് ചെയ്യുമെന്നതിൽ ഇതുവരെ നഗരസഭ വ്യക്തത വരുത്തിയിട്ടില്ല.
റോഡിൽ അനധികൃത പാർക്കിങ് ഉണ്ടായാൽ റോഡ് വികസനത്തിന്റെ നേട്ടം ജനങ്ങൾക്കും നഗരത്തിനും ലഭിക്കാതെ വരും.പാർക്കിങ് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് മൾട്ടിലെവൽ കാർ പാർക്കിങ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കണം,സർക്കാർ പുറമ്പോക്ക് ഭൂമി പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂവാറ്റുപുഴ ഡവലപ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.നഗരസഭ ഒരു വർഷം മുൻപ് നോട്ടിസ് കൈപ്പറ്റിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.
വളരെ പ്രധാനപ്പെട്ട
വിഷയത്തിൽ നഗരസഭ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല എന്നാണ് അറിവ്.നഗരത്തിൽ 1 കിലോമീറ്റർ ചുറ്റളവിൽ പത്തോളം അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡുകളാണ് ഉള്ളത്. പുതിയ സ്റ്റാൻഡുകളും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഇവയുടെ സ്ഥാനവും എവിടെയാണ് നിശ്ചയിക്കുക എന്ന തീരുമാനവും ഉണ്ടായിട്ടില്ല. ബസ് സ്റ്റോപ്പുകളുടെ കാര്യത്തിലും അവ്യക്തത ഉണ്ട്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]