അരൂർ ∙ ഉയരപ്പാത നിർമാണ മേഖലയിൽ അരൂരിൽ തുടർച്ചയായി രണ്ടാം ദിവസവും ഗതാഗതക്കുരുക്കിനു ശമനമില്ല. അരൂർ പെട്രോൾ പമ്പു മുതൽ കുമ്പളം വരെയാണ് വൈകിട്ട് 3 മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപെട്ട് നിശ്ചലമായി. ഒടുവിൽ നാലുവരിപ്പാതയിലെ എതിർഭാഗത്തു കൂടി പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ ആംബുലൻസിനു കടന്നു പോകേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട
ഗതാഗതക്കുരുക്ക് വാഹന യാത്രികരെ വലിയ ദുരിതത്തിലാക്കിയിട്ടും അധികൃതർ അനങ്ങുന്നില്ല.
അരൂർപള്ളി ജംക്ഷനിൽ സ്റ്റേറ്റ് ഹൈവേയിൽ തോപ്പുംപടി ഭാഗത്തു നിന്നു ചേർത്തലയിലേക്കു വരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ചേർത്തലയിൽ നിന്ന് അരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളും കുമ്പളത്തു നിന്ന് അരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളും അരൂർ ജംക്ഷനിലെ ഇടുങ്ങിയ ഭാഗത്ത് സംഗമിക്കുമ്പോഴാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.
ജംക്ഷനിൽ ഉയരപ്പാത നിർമാണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കരാർ കമ്പനിയുടെ മിക്സർ മെഷീൻ ഘടിപ്പിച്ച വലിയ ലോറികളും ക്രെയ്നുകളും കടന്നു പോകുന്നതും ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടാക്കുന്നു. ആദ്യകാലങ്ങളിൽ ഗതാഗത പ്രശ്നം പരിഹരിക്കാൻ പൊലീസുണ്ടായിരുന്നു. ഇപ്പോൾ കരാർ കമ്പനിയുടെ ഏതാനും ജീവനക്കാരാണുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]