പെരുമ്പാവൂർ ∙ കോൺഗ്രസിനു കുന്നത്തുനാട്ടിലും പെരുമ്പാവൂരിലും വിപുലമായ ജനകീയാടിത്തറ സൃഷ്ടിച്ച തലമുതിർന്ന നേതാക്കളുടെ നേതൃനിരയാണു തങ്കച്ചന്റെ വിയോഗത്തോടെ ഇല്ലാതായത്. ടി.എച്ച്.മുസ്തഫ നേരത്തെ കടന്നുപോയി. അങ്കമാലിയിൽ നിന്നെത്തി പെരുമ്പാവൂരുകാരനായി മാറിയ രാഷ്ടീയ നേതാവായിരുന്നു തങ്കച്ചനെങ്കിൽ പെരുമ്പാവൂരിൽ ജനിച്ചു വളർന്നു രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിയായിരുന്നു ടി.എച്ച്.മുസ്തഫ.
ഇരുവരും ചേർന്നാണു കുന്നത്തുനാട്ടിലും പെരുമ്പാവൂരിലും കോൺഗ്രസിന്റെ വളർച്ചയ്ക്ക് ഊർജം നൽകിയത്. അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. ഒരർഥത്തിൽ തങ്കച്ചന്റെ വളർച്ചയ്ക്ക് ആദ്യ വഴിയൊരുക്കിയതും മുസ്തഫയായിരുന്നു.
1968 ലെ നഗരസഭാ തിരഞ്ഞെടുപ്പു മുതലാണ് ഇരുവരും അടുക്കുന്നത്.
തങ്കച്ചനെ സ്ഥാനാർഥിയാക്കാനും ചെയർമാനാക്കാനും മുൻകയ്യെടുത്തതു ടി.എച്ച്.മുസ്തഫയാണ്. തിരിച്ച്, മുസ്തഫയെ ഡിസിസി പ്രസിഡന്റാക്കാൻ ശക്തമായി പിന്തുണച്ചതു തങ്കച്ചനാണ്.
4 തവണ കുന്നത്തുനാട്ടിൽ നിന്നും ഒരു തവണ ആലുവയിൽ നിന്നും മുസ്തഫ എംഎൽഎയായി. തങ്കച്ചൻ 4 തവണ പെരുമ്പാവൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു.
കോൺഗ്രസിലെ എ – ഐ ചേരിതിരിവിന്റെ ഭാഗമായി ഇരുവരും ഇരു ചേരികളായി മാറിയപ്പോഴും തനിക്ക് അദ്ദേഹത്തോട് അനിഷ്ടം തോന്നിട്ടിയില്ലെന്നാണു തങ്കച്ചൻ പിൽക്കാലത്തു പറഞ്ഞത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]