അങ്കമാലി ∙ അങ്കമാലി-മഞ്ഞപ്ര റൂട്ടിൽ കിടങ്ങൂരിൽ ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജംക്ഷനു സമീപമാണ് കാന വിണ്ടുകീറി റോഡ് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലുള്ളത്.
ഒരുമാസം മുൻപാണ് റോഡ് ഇടിഞ്ഞത്. ജംക്ഷൻ കഴിഞ്ഞുള്ള ഭാഗത്ത് കുറച്ചുദിവസം മുൻപ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാന കീറിയിരുന്നു.
ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരെ അറിയിച്ചത്.അറ്റകുറ്റപ്പണി വൈകുന്നത് അപകടങ്ങൾക്കു കാരണമാകും.
ഗുണനിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളെ തുടർന്നാണ് റോഡ് തകർന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണം പൂർത്തിയായിട്ട് ഏറെ നാളായിട്ടില്ല.
നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ മറ്റൊരു ഭാഗത്ത് വശങ്ങൾ തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തേണ്ടി വന്നിരുന്നു.അങ്കമാലിയിൽ നിന്നു മഞ്ഞപ്ര ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടാനുള്ള സാധ്യതയുള്ളത്.
വാഹനങ്ങൾ ഇടതുവശത്തേക്കു ചേർക്കുമ്പോൾ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു മറിയാനുള്ള സാധ്യതയുണ്ട്. കിടങ്ങൂരിൽ മുൻപ് 2 ലോറികൾ ഇത്തരത്തിൽ മറിഞ്ഞിട്ടുണ്ട്.
സ്വകാര്യബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തുന്ന തിരക്കേറിയ റൂട്ടാണിത്. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]