മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ആദ്യഘട്ടമായ റോഡ് ടാറിങ് കച്ചേരിത്താഴം വരെ പൂർത്തിയായി. 150 ദിവസം നഗരമാകെ അടച്ചിട്ടു നടത്തിയ പ്രവർത്തനങ്ങൾക്കു ശേഷമാണ് ടാറിങ് പൂർത്തിയാക്കിയത്. കച്ചേരിത്താഴം പാലം വരെയുള്ള ടാറിങ് ഇവിടെയുള്ള കുഴി മൂടിയ ശേഷമായിരിക്കും ആരംഭിക്കുക. നഗരത്തിൽ റോഡിന്റെ വീതി വർധിക്കുകയും ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യും.
ഏപ്രിൽ 15ന് ആണ് നഗര റോഡ് വികസനത്തിന്റെ ഭാഗമായി എംസി റോഡിന്റെ നഗര ഭാഗം അടച്ചിടേണ്ടി വന്നത്. ഗതാഗതം ഭാഗികമായി മാത്രം അനുവദിച്ചായിരുന്നു റോഡ് നിർമാണം. ഇതിനിടയിൽ എത്തിയ കനത്ത മഴയും പാലത്തിനു സമീപം രൂപപ്പെട്ട
കുഴിയും റോഡ് നിർമാണത്തെ ബാധിച്ചു. ഇടയ്ക്ക് റോഡ് നിർമാണം ഇഴഞ്ഞു നീങ്ങിയപ്പോൾ ഹൈക്കോടതി ഇടപെടലും ഉണ്ടായി.
കുഴി മൂടി പാലം വരെ ടാറിങ് പൂർത്തീകരിച്ച് മീഡിയൻ, ആധുനിക തെരുവു വിളക്കുകൾ, ടൈൽ വിരിച്ച വോക്വേ എന്നിവ പൂർത്തിയാകുകയും ചെയ്താൽ നഗരം പഴയ പ്രൗഢി തിരിച്ചുപിടിക്കും. ആധുനിക നഗരങ്ങളിലെ പോലെ വൈദ്യുതി വിതരണവും ജല വിതരണ പൈപ്പുകളും ടെലികമ്യൂണിക്കേഷൻ കേബിളുകളും എല്ലാം ഭൂമിക്കടിയിൽ സ്ഥാപിച്ച കോൺക്രീറ്റ് ചേംബറിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]