ആലങ്ങാട് ∙ ഒരേ സ്ഥലത്തു സ്ഥിരമായി പൈപ്പ് പൊട്ടുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം. 2 ദിവസമായി തട്ടാംപടി ഭാഗത്തു വളരെയധികം ശുദ്ധജലം പാഴാകുന്നു. ആലുവ– പറവൂർ പ്രധാന റോഡിൽ തട്ടാംപടി കവലയ്ക്കു സമീപമാണു പൈപ്പ് പൊട്ടുന്നത്. രണ്ടു മാസത്തിനിടെ പത്തോളം തവണയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നു കരുമാലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്ന 250 എംഎം വ്യാസമുള്ള പൈപ്പാണു പൊട്ടിയത്.
കരാറുകാരൻ സ്ഥലത്തെത്തി അറ്റകുറ്റപ്പണി തീർത്തു മടങ്ങുന്നതിനു പിന്നാലെ വീണ്ടും പൊട്ടുന്ന അവസ്ഥയാണുള്ളതെന്നു നാട്ടുകാർ പറയുന്നു. ആലുവ– പറവൂർ റോഡിൽ പലയിടത്തായി റോഡ് കുത്തിപ്പൊളിച്ചിട്ടതു മൂലം വാഹനയാത്രയും ദുഷ്കരമാണ്. റോഡിന്റെ അരികു ചേർന്നു പോകുന്ന ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപെടുന്നുണ്ട്.
പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ സമരം നടത്തുമെന്നു നാട്ടുകാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]