
കോതമംഗലം ∙ റേഷൻ വ്യാപാരിക്കെതിരെ നടപടി എടുക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫിസർ ഷിജു പി. തങ്കച്ചൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ സംഭവം റിപ്പോർട്ട് ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ ബിന്ദു മോഹനൻ പറഞ്ഞു.
ചെറുവട്ടൂരിലെ 41–ാം നമ്പർ റേഷൻ കട വൈകിയാണ് തുറക്കുന്നതെന്ന് ആരോപിച്ചാണ് നടപടി എടുക്കാൻ സപ്ലൈ ഓഫിസർ കടയിൽ എത്തിയത്.
കട
പൂട്ടാനുള്ള നടപടിക്കെതിരെ വ്യപാരികളുടെയും നാട്ടുകാരുടെയും എതിർപ്പിനിടെ ഇയാൾ കുഴഞ്ഞു വീണു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓഫിസറെ വൈദ്യ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി.
നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് കോതമംഗലം പൊലീസിന് കൈമാറി. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
ഓഫിസർക്കെതിരെ റേഷൻ വ്യാപാരി സംഘടനകൾ നിരവധി തവണ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ബുധനാഴ്ച സപ്ലൈ ഓഫിസിന് മുൻപിൽ ധർണ നടത്തും.
അതേസമയം, റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ റേഷൻകട
സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിരുന്നു. കട
സീൽ ചെയ്യുകയും ചെയ്തു. ഇതിനെതിരെ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മന്ത്രിയെ സമീപിച്ചു.
തുടർന്ന് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വൈകിട്ടോടെ റേഷൻകട തുറക്കാൻ നടപടിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]