
കൊച്ചി ∙ കഴിഞ്ഞ ഒൻപതു വർഷങ്ങളിൽ സംസ്ഥാന പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിൽ എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസ് സമുച്ചയം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ ഉണ്ടായിരുന്ന പഴയ സങ്കൽപം തീർത്തും മാറിയിട്ടുണ്ടെന്നും കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും കേരള പൊലീസ് മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷന് വേണ്ടി പുതിയതായി നിർമിച്ച ബോട്ട് ജെട്ടിയുടെ ഉദ്ഘാടനവും കൊച്ചിയിലെ പുതിയ പൊലീസ് ക്വാർട്ടേഴ്സിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
കളമശ്ശേരിയിലെ ജില്ലാ ഹെഡ് കോർട്ടേഴ്സ് ക്യാംപിന് സമീപമാണ് ആധുനിക സൗകര്യങ്ങളുടെ ക്രൈംബ്രാഞ്ചിന്റെ പുതിയ കെട്ടിടം. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസ് സമുച്ചയ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്രൈംബ്രാഞ്ച് ഐജി ജി.സ്പർജൻ കുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപഴ്സൻ സീമ കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് പൊലീസ് സൂപ്രണ്ട് വി.യു.കുര്യാക്കോസ്, എറണാകുളം സാമ്പത്തിക കുറ്റവിഭാഗം പൊലീസ് സൂപ്രണ്ട് എൻ.രാജേഷ്, സപ്ലൈകോ ജനറൽ മാനേജർ വി.കെ.അബ്ദുൽ ഖാദർ, എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് പൊലീസ് സൂപ്രണ്ട് ടി.ശ്യാം ലാൽ, നഗരസഭ കൗൺസിലർ റഫീക്ക് മരക്കാർ, എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എസ്.
അമ്മിണിക്കുട്ടൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ്, വിവിധ പൊലീസ് സംഘടനാ ഭാരവാഹികളായ ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ്, എൻ.സി.രാജീവ്, വിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]