
കളമശേരി ∙ മൂലേപ്പാടത്ത് 20 അടിയോളം ഉയരത്തിലുള്ള പഴയ ദേശീയപാതയിലേക്കു കയറാൻ ഇരുമ്പ് പടികൾ നിർമിക്കുന്നതിനു നഗരസഭ മണ്ണ് നീക്കം ചെയ്ത സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെത്തുടർന്നു കഴിഞ്ഞ ദിവസം ഭാഗികമായി ഇടിഞ്ഞുവീണ കോൺക്രീറ്റ് കാന ഇന്നലെ പൂർണമായും തകർന്നു.
മണ്ണിടിച്ചിൽ തടയുന്നതിനു മുൻകരുതലുകളൊന്നും നഗരസഭ സ്വീകരിച്ചിട്ടില്ല. ഇരുമ്പ് പടികളുടെ നിർമാണം നഗരസഭ നിർത്തിവച്ചു.
തകർന്ന കോൺക്രീറ്റ് കാന പുനർനിർമിക്കണമെന്നാവശ്യപ്പെട്ടു നഗരസഭയ്ക്കു നോട്ടിസ് നൽകുമെന്നു പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.
പടികൾ നിർമിക്കുന്നതിനുള്ള അടിത്തറ നിർമിക്കുന്നതിനായി കുഴിയെടുത്തു നീക്കം ചെയ്ത മണ്ണും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. മഴയത്ത് മണ്ണ് ഒലിച്ചിറങ്ങി കെട്ടിടങ്ങൾക്കു മുന്നിൽ ചെളി നിറഞ്ഞിരിക്കുകയാണ്. ദുർഗന്ധവുമുണ്ട്.മഴക്കാലത്ത് മണ്ണെടുത്തു മാറ്റിയ നടപടിയിൽ പരക്കെ ആക്ഷേപം ഉയർന്നു.
പൊതുമരാമത്ത് റോഡിനടിയിൽ നിർമാണം നടത്തുന്നതിനു മാസങ്ങൾക്കു മുൻപ് തങ്ങൾ എൻഒസി നൽകിയിരുന്നതാണെന്നും സുരക്ഷ ഉറപ്പാക്കി മാത്രമേ ജോലി നടത്താവൂ എന്ന് അറിയിച്ചിരുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]