
കുറുപ്പംപടി ∙ കലുങ്ക് ഇടിഞ്ഞതിനെ തുടർന്നു കീഴില്ലം–കുറിച്ചിലക്കോട് റോഡിൽ രായമംഗലം കൂട്ടുമഠത്തിനു സമീപം പിഡബ്ല്യുഡി അടച്ച റോഡ് യാത്രക്കാർ തുറന്നു.കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാരുടെ ശ്രമം.വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്നാണ് പൊലീസും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും എത്തി ടാർ വീപ്പകൾ നിരത്തി ഓഗസ്റ്റ് ഒന്നിന് ഗതാഗതം നിരോധിച്ചത്.
കീഴില്ലം, നെല്ലിമോളം ഭാഗത്തു നിന്നു വരുന്നവർ പീച്ചനാംമുകൾ വഴിയും കുറുപ്പംപടിയിൽ നിന്നു വരുന്നവർ മൂരുകാവു വഴിയും പോകണമായിരുന്നു.റോഡ് ഭാഗികമായി തുറന്നു നൽകണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. കലുങ്ക് നിർമിക്കാൻ 6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായെന്നും 13ന് ടെൻഡർ തുറക്കുമെന്നും എൽദോസ് കുന്നപ്പിളളി എംഎൽഎ അറിയിച്ചിരുന്നു.
റോഡിന്റെ ഒരു വശത്തു വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
ഈ ഭാഗം മാത്രം ടാർ വീപ്പ കൊണ്ടു മറിച്ചു ഭാരവാഹനങ്ങളും ബസുകളും ഒഴികെയുള്ള വാഹനങ്ങൾ കടന്നു പോകുകയാണ്. ബൈക്ക്, കാർ, ഓട്ടോറിക്ഷകളാണ് കടന്നു പോകുന്നതെങ്കിലും സ്കൂൾ വാഹനങ്ങൾ അടക്കം കടന്നു പോകുന്നതിൽ ആശങ്കയുണ്ട്. പൊലീസും പിഡബ്ല്യുഡിയും ചേർന്നു സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കിയത് പൊലീസ് കേസിലേക്കു നയിച്ചേക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]