
കൊച്ചി ∙ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കായി നഗരത്തിൽ നൈറ്റ് ഷെൽറ്റർ ആരംഭിക്കും. ജിസിഡിഎയുടെ ഉടമസ്ഥതയിൽ കലൂരിലുള്ള 2,800 ചതുരശ്രയടി കെട്ടിടത്തിലാണു നൈറ്റ് ഷെൽറ്റർ ആരംഭിക്കുക.
പദ്ധതിക്കു വേണ്ടി കെട്ടിടം അനുവദിക്കാൻ ജിസിഡിഎ തീരുമാനിച്ചു. ഇവിടെ ആവശ്യമായ മറ്റു നവീകരണ ജോലികൾ കോർപറേഷൻ നടത്തും.
പീസ് വാലി ഫൗണ്ടേഷനാണു നൈറ്റ് ഷെൽറ്ററിന്റെ നടത്തിപ്പ്.
ദീൻദയാൽ ജൻ ആജീവിക യോജന (ഡിജെഎവൈ) പദ്ധതിയിൽ ഉൾപ്പെടുത്തി 5 വർഷത്തേക്ക് 10 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തി. ജീവനക്കാരുടെ വേതനമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ തുക വിനിയോഗിക്കും. നൈറ്റ് ഷെൽറ്ററിൽ താമസിക്കാനെത്തുന്നവർക്ക് ആവശ്യമായ ഭക്ഷണം മറ്റു സന്നദ്ധ സംഘടനകളുമായി ചേർന്നു പീസ് വാലി ഫൗണ്ടേഷൻ കണ്ടെത്തും.
വഴിയോരത്ത് കിടന്നുറങ്ങുന്നവർക്കു രാത്രികളിൽ ഈ നൈറ്റ് ഷെൽറ്ററിൽ താമസിക്കാം.
തെരുവിൽ കഴിയുന്ന വയോജനങ്ങളെയും രോഗികളെയും ഷെൽറ്റർ ഹോമുകളിലേക്കു മാറ്റും. വരാപ്പുഴ അതിരൂപതയുടെ സ്ഥാപനങ്ങളിൽ ഇതിനുള്ള സഹായങ്ങൾ ചെയ്യാമെന്ന് ആർച്ച് ബിഷപ് ഡോ.
ജോസഫ് കളത്തിപ്പറമ്പിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]