
മരട് ∙ നഗരസഭാ പ്രദേശത്ത് പരിഹാരമില്ലാതെ നീളുന്ന ശുദ്ധജല ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. ജലക്ഷാമം സംബന്ധിച്ച് മരട് നഗരസഭാ കാര്യാലയത്തിൽ കെ.
ബാബു എംഎൽഎ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുത്തവരെ അറിയിച്ചതാണിത്. സ്പീക്കർ ഫോണിലൂടെ വിവരം ധരിപ്പിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ, ഉപാധ്യക്ഷ രശ്മി സനിൽ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എസ്.രതീഷ്കുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ലക്ഷ്മണ, വൈറ്റില സെക്ഷൻ അസി. എക്സി.
എൻജിനീയർ പി.എ.ഉഷമോൾ, അസി. എക്സി.
എൻജിനീയർ പി.വി.പ്രീത, അസി. എൻജിനീയർ പ്രകാശ് ചന്ദ്രൻ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും കൗൺസിലർമാരും പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ:
∙ പൈപ്പുകളിൽ നിലവിൽ കണ്ടെത്തിയ ചോർച്ചകൾ അടിയന്തരമായി നന്നാക്കും.
∙ നെട്ടൂർ പമ്പിങ് സ്റ്റേഷനിൽ നിന്ന് മരടിലേക്ക് കുണ്ടന്നൂർ പുഴയിലൂടെ ഇട്ടിട്ടുള്ള എച്ച്ഡി പൈപ്പിൽ ചോർച്ച ഉണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കും. ∙ മരടിന് അനുവദിച്ച 15 എംഎൽസി ശുദ്ധജലം കൃത്യമായി നൽകുന്നുണ്ടോയെന്ന് പരിശോധിക്കും.
∙ മരടിലേക്കു നൽകുന്ന വെള്ളത്തിന്റെ റീഡിങ് സമയബന്ധിതമായി നഗരസഭയെ അറിയിക്കും. ∙ ഒരാഴ്ചയ്ക്കു ശേഷം അവലോകന യോഗം ചേരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]