
കാക്കനാട് ∙ കലക്ടറേറ്റ് വളപ്പിലേക്കുള്ള പ്രധാന കവാടത്തിൽ കോൺക്രീറ്റ് തൂണുകൾ നാട്ടി പ്രവേശനം നിയന്ത്രിച്ച നടപടി പുനഃപരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് കലക്ടർ എൻ.എസ്.കെ.ഉമേഷ് നിർദേശിച്ചു. കവാടത്തിലെ കോൺക്രീറ്റ് തൂണുകൾ സുരക്ഷ ഭീഷണി ഉയർത്തുന്നതായി ‘മലയാള മനോരമ’ ഇന്നലെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കലക്ടറുടെ ഇടപെടൽ.
കോൺക്രീറ്റ് തൂണിനു പകരം എളുപ്പത്തിൽ നീക്കാവുന്ന താൽക്കാലിക തടസ്സം വയ്ക്കാനാണ് നിർദേശം.ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന നടപടി 3 ദിവസത്തിനകം റിപ്പോർട്ടായി സമർപ്പിക്കാനാണു പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കു നൽകിയ നോട്ടിസിൽ നിർദേശിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.മനോജുമായി ചർച്ച നടത്തിയ ശേഷമാണ് കലക്ടർ നോട്ടിസ് അയച്ചത്.
സീപോർട്ട് എയർപോർട്ട് റോഡിൽ പതിവായി കുരുക്കു രൂപപ്പെടുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ സിവിൽ ലൈൻ റോഡിലൂടെ എത്തുന്നവർക്ക് ഉപയോഗിക്കേണ്ട കവാടമാണിത്.ഫയർ എൻജിനുകൾക്കും ആംബുലൻസുകൾക്കും ഇതുവഴി പ്രവേശിക്കാനാകാത്ത നിലയിലാണു കവാടത്തിൽ കോൺക്രീറ്റ് തൂണുകൾ നാട്ടിയിരിക്കുന്നത്.
പെട്ടെന്ന് രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് ഇതുവഴി പോകണമെങ്കിൽ ഗേറ്റിനു മുൻപിലെ 8 കോൺക്രീറ്റ് തൂണുകൾ പൊളിക്കേണ്ടി വരുമെന്നാണ് അവസ്ഥ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]