കടലാക്രമണം: ജിയോ ബാഗ് നിരത്തി താൽകാലിക സംരക്ഷണമൊരുക്കും; 1.25 കോടി രൂപ അനുവദിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പിമ്പ് പ്രദേശങ്ങളിൽ ജിയോ ബാഗ് നിരത്തി താൽകാലിക സംരക്ഷണമൊരുക്കാൻ തീരുമാനം. ഇതിനായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 1.25 കോടി രൂപ അനുവദിച്ചു. കടൽ കയറ്റം ശക്തമായ കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള 7 സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കാനുള്ള പണികൾ വെള്ളിയാഴ്ച ആരംഭിക്കാൻ കലക്ടർ നിർദേശം നൽകി. മറ്റു 4 സ്ഥലങ്ങളിൽ ജൂൺ 17ന് മുൻപ് പണികൾ ആരംഭിക്കും.
ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള കടൽ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടി.എ.ഡാൽഫിനും കൂട്ടരും നൽകിയ പൊതുതാൽപര്യ ഹർജിയിൽ, തീര സംരക്ഷണത്തിനായി സ്വീകരിക്കുന്ന നടപടികളും സമയക്രമവും ജൂൺ 17ന് മുൻപ് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. എന്നാൽ താൽകാലിക സുരക്ഷയല്ല, ശാശ്വതമായ സുരക്ഷയാണ് വേണ്ടതെന്നും കണ്ണമാലി പുത്തൻതേട് ഗ്യാപ്പിന് സമീപത്തെത്തി നിർത്തിവച്ചിരിക്കുന്ന ടെട്രാപോഡ് കടൽ ഭിത്തിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും ടി.എ.ഡാൽഫിൻ ആവശ്യപ്പെട്ടു.