
എറണാകുളം ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഐ ലൈക് കോഴ്സുകൾ : പെരുമ്പാവൂർ ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഐ ലൈക് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഐടി, ബാങ്കിങ്, ഡിസൈനിങ് തുടങ്ങിയ 45ൽപരം കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും സൗകര്യപ്രദമായ സമയക്രമം. 9495999729.
ഡിസിഎ കോഴ്സ്
പെരുമ്പാവൂർ ∙ മാർത്തോമ്മാ വനിതാ കോളജിൽ നടത്തുന്ന ഗവ. അംഗീകൃതവും ഐഎച്ച്ആർഡി സർട്ടിഫൈഡും ആയ ഡിസിഎ (ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. 6 മാസം ദൈർഘ്യമുള്ള കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഒഇസി വിഭാഗത്തിലുള്ളവർക്ക് മുഴുവൻ ഫീസ് ആനുകൂല്യവും സ്റ്റൈഫന്റും ലഭിക്കും. 9562969839.
രക്തദാന ക്യാംപ്
കാഞ്ഞൂർ∙ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കെസിവൈഎം കാഞ്ഞൂർ യൂണിറ്റ്, ഐഎംഎ മധ്യകേരള ബ്രാഞ്ച്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞൂർ വിമല ആശുപത്രിയിൽ 15നു രാവിലെ 9.30 മുതൽ 12.30 വരെ രക്തദാന ക്യാംപ് നടത്തും. 95445 00824.
സ്കോളർഷിപ് രണ്ടാം ഗഡു
അങ്കമാലി ∙ കേരള, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2024 മാർച്ചിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് രണ്ടാം ഗഡു ലഭിക്കുന്നതിനായി രേഖകൾ നൽകണം. വിദ്യാർഥി ഹയർസെക്കൻഡറിക്കു പഠിക്കുന്നതു സംബന്ധിച്ച കോഴ്സ് സർട്ടിഫിക്കറ്റ്, വെള്ളപേപ്പറിലുള്ള അപേക്ഷ, തൊഴിലാളിയുടെ ക്ഷേമനിധി കാർഡിന്റെ പകർപ്പ്, അംശാദായ കുടിശിക ഇല്ലാതെ അടച്ചതിന് തെളിവായി ക്ഷേമനിധി പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 15ന് മുൻപായി അങ്കമാലിയിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0484 2454443