
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം; കാലടിയിൽ 15ന് ബസ് പണിമുടക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി∙ കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടിയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 15നു സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു), പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ ( ഐഎൻടിയുസി), ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാലടിയിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനു പകരം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ പേരിൽ സ്റ്റാൻഡ് അടച്ചു പൂട്ടിയതിനാൽ ഗതാഗത സ്തംഭനം രൂക്ഷമായിരിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നേരിട്ടും അല്ലാതെയും പ്രശ്നത്തിന്റെ ഗൗരവം പല തവണ അറിയിച്ചിരുന്നുവെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സ്വകാര്യ ബസുകൾക്ക് പകുതി ട്രിപ് പോലും പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇതുമൂലം ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ മുടക്കേണ്ടി വരുന്നു. അതിനാൽ യാത്രക്കാരും ബസുകളെ കയ്യൊഴിയുന്നു. ഇത് ബസുടമകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു സംഘടനകൾ വ്യക്തമാക്കി.