കൊച്ചി∙ പാചകവാതകം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷണത്തിനു പകരക്കാരില്ല. അതുകൊണ്ട്, അടുക്കളയിലെ എൽപിജി വേഗം എരിച്ചു തീർക്കാതെ ഭക്ഷണരീതിയിൽ ചെറിയൊരു മാറ്റം ആയാലോ? വറക്കലും പൊരിക്കലും തൽക്കാലം വേണ്ട.
ഒരു നേരമെങ്കിലും പാചകം ഒഴിവാക്കി ‘പച്ച’ ഭക്ഷണത്തിലേക്കു മാറാം. അല്ലെങ്കിലും ഈ വേനലിൽ ആരോഗ്യത്തിനും അതു തന്നെയാണു നല്ലത്. ചിലയിനം പച്ചക്കറികൾ അങ്ങനെ തന്നെ കഴിക്കാം, അതല്ലെങ്കിൽ പലതരം പച്ചക്കറികൾ യോജിപ്പിച്ച് എരിവും പുളിയും മധുരവുമെല്ലാം ചേർത്തു വിളമ്പിയാൽ രുചി വൈവിധ്യമാകും.
മാങ്ങയുടെ കാലം ആയതിനാൽ ചോറിന് ഒരു കൂട്ടാന്റെ കുറവു തീർക്കാൻ ഉപ്പുമാങ്ങ മുതൽ മാമ്പഴ ചമ്മന്തി വരെ പച്ച രുചികളും റെഡി.
തീയെരിക്കാതെ ചൂടുവെള്ളം ലഭിക്കാൻ മറ്റു മാർഗങ്ങളുണ്ടെങ്കിൽ ന്യൂഡിൽസും മുട്ടയും ഉൾപ്പെടെ വഴങ്ങും. പാചകം ചെയ്തു ശീതീകരിച്ചു ടിന്നിലാക്കിയ അവിയലും മോരുകറിയും മീൻകറിയും ബീഫ്കറിയും തുടങ്ങി ‘കാൻഡ് ഫൂഡ്’ പട്ടികയിലെ വെറൈറ്റി ഇനങ്ങൾ നമ്മുടെ വിപണിയിലും ഇപ്പോൾ ലഭ്യമാണ്.
പാചകം വേണ്ടാത്ത ചില ഭക്ഷണങ്ങൾ:
∙പ്രാതൽ വിഭവങ്ങൾ:
അവൽ നനച്ചത്–പഴം
ബ്രഡ്–ഫ്രഷ് വെജിറ്റബിൾ സാൻഡ്വിജ്
ബ്രഡ്- ജാം/ ബട്ടർ/ ചീസ്
പലതരം സ്മൂത്തികൾ– ഡ്രൈ ഫ്രൂട്സ്, ഈന്തപ്പഴം, പലതരം പഴവർഗങ്ങൾ, കാരറ്റ്, ചെറുനാരങ്ങ നീര് തുടങ്ങിയവ വിവിധ കോംബിനേഷനിൽ ചേരുംപടി ചേർത്തു മിക്സിയിൽ അടിച്ചു തയാറാക്കാം.
∙ഏത്തപ്പഴം, മാമ്പഴം, വാഴപ്പഴം, ആപ്പിൾ, പേരയ്ക്ക, പപ്പായ തുടങ്ങി ലഭ്യമായ പഴവർഗങ്ങൾ ഒരിനം മാത്രമായോ പല ഇനങ്ങൾ മിക്സ് ചെയ്തോ കഴിക്കാം.
∙ കാരറ്റ്, സെലറി, കുക്കുംബർ, ബ്രോക്കോളി, റാഡിഷ്, തക്കാളി തുടങ്ങി പച്ചക്കറികളുടെ സാലഡ് കൂട്ടുകൾ
∙ ചെറുപയർ മുളപ്പിച്ചത്, നട്സ്– ഡ്രൈ ഫ്രൂട്സ് (തേൻ ചേർത്ത്), യോഗർട്ട്
∙ ചായ, കാപ്പി എന്നിവയ്ക്കു പകരം ഫ്രഷ് ജ്യൂസുകൾ, നാരങ്ങ വെള്ളം, മോരുംവെള്ളം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

