എറണാകുളം∙ 7 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കരുമാലൂർ തടിക്കക്കടവ് തെക്കും പറമ്പിൽ വീട്ടിൽ നവാസ് (48) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
തടിക്കടവ് ഭാഗത്തുള്ള ഇയാളുടെ വീടിന്റെ കിടപ്പുമുറിയിലും ബൈക്കിന്റെ സീറ്റിനടിയിലുമായി സിപ്പ് കവറുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലാണ് രാസലഹരി കണ്ടെടുത്തത്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, ഇൻസ്പെക്ടർ പി.പി.ജസ്റ്റിൻ, എസ്.ഐമാരായ സതീഷ് കുമാർ, ശശി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

