മൂവാറ്റുപുഴ∙ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് അന്തർ സംസ്ഥാന ബസുകളിലും ലോറികളിലും പാഴ്സൽ വഴി വലിയതോതിൽ രാസലഹരി എത്തുന്നു. മൂവാറ്റുപുഴയിൽ രാസലഹരി വിൽപനയ്ക്കിടെ അറസ്റ്റിലായ സാജിദ് അസീസിനെ ചോദ്യം ചെയ്തതോടെയാണ് എക്സൈസിന് ലഹരിശൃംഖലയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചത്.
ബെംഗളൂരു– കൊച്ചി– മൂവാറ്റുപുഴ രാസലഹരി ഇടനാഴിയിലൂടെയുള്ള ലഹരി കടത്തിന് അന്തർ സംസ്ഥാന ബസ് സർവീസുകളിലെ ജീവനക്കാരും ലോറി ജീവനക്കാരും അറിഞ്ഞും അറിയാതെയും പങ്കാളികളാകുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാനാണു എക്സൈസ് തീരുമാനം. സാജിദ് വിദേശത്ത് ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട
ചിക്കമഗളൂരു സ്വദേശി ഷഹബാസ് ആണ് സാജിദിനു സ്ഥിരമായി എംഡിഎംഎ എത്തിച്ചു നൽകുന്നത്. ബെംഗളൂരുവിൽ നിന്ന് പാഴ്സലായി ബസുകളിലും ലോറികളിലും മറ്റും കൊച്ചി ഇടപ്പള്ളിയിലേക്കു രാസലഹരി എത്തുന്നത്.
പുസ്തകങ്ങളിൽ രഹസ്യഅറകൾ ഉണ്ടാക്കിയും ഗിഫ്റ്റ് ഐറ്റംസിലും ഒക്കെയാണ് രാസലഹരി പാഴ്സലായി അയയ്ക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് ഇവിടെ നിന്ന് കൊച്ചിയിൽ എത്തുന്ന രാസലഹരി വലിയ വിലയ്ക്കാണ് കിഴക്കൻ മേഖലയിൽ വിൽപന നടത്തുന്നത്. വിദേശത്ത് സ്വന്തം സ്ഥാപനം നടത്തുകയായിരുന്ന സാജിദ് രാസലഹരി വിൽപനയിലൂടെ വലിയ ലാഭം കൊയ്യാമെന്നു തിരിച്ചറിഞ്ഞതോടെ നാട്ടിൽ തുടരുകയായിരുന്നു.
സംഭവത്തിൽ ബെംഗളൂരുവിൽ നിന്നു രാസലഹരി എത്തിക്കുന്ന ഇടനിലക്കാരെ കുറിച്ചു എക്സൈസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞാൽ ബെംഗളൂരു– കൊച്ചി രാസലഹരി ഇടനാഴി തകർക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

