പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ പകുതിക്കും പണം കിട്ടുന്നില്ല. അത്ര വെള്ളം നഷ്ടമാകുകയോ, ആരൊക്കെയോ മോഷ്ടിക്കുകയോ ചെയ്യുന്നു എന്ന് അർഥം.
എസ്സിഎംഎസ് കോളജ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച്, നഗരത്തിലേക്കു വിതരണത്തിനു പ്രതിദിനം എത്തിക്കുന്ന വെള്ളത്തിന്റെ 37 % കണക്കിൽപെടാതെ നഷ്ടമാകുന്നു. പ്രതിവർഷം നഷ്ടപ്പെടുന്ന വെള്ളത്തിന്റെ വില 90 കോടി രൂപ വരും.
ആലുവ പമ്പ് ഹൗസിൽനിന്നു പ്രതിവർഷം സിറ്റിയിലേക്കു വിതരണത്തിനയയ്ക്കുന്ന 62050 ദശലക്ഷം ലീറ്റർ വെള്ളത്തിൽ ബിൽ ചെയ്യുന്നത് 39050 ദശലക്ഷം ലീറ്റർ മാത്രമാണെന്നു മറ്റൊരു പഠനം പറയുന്നു.
പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ 51 % കണക്കിൽ പെടാതെ പോകുന്നുവെന്ന്, ഏറ്റവും ഒടുവിൽ എഡിബി പദ്ധതിക്കുവേണ്ടി നടത്തിയ പഠനത്തിൽ പറയുന്നു. ഇൗ ചോർച്ച പരിഹരിച്ചാൽതന്നെ നഗരത്തിലെ ജല ലഭ്യത ഇരട്ടിയാക്കാമെന്ന ചിന്തയിലാണു പുതിയ എഡിബി പദ്ധതി.
വെള്ളം തികയുന്നില്ല
വിശാല കൊച്ചിയിൽ ഇപ്പോൾതന്നെ ആവശ്യമുള്ളതിന്റെ 123 ദശലക്ഷം ലീറ്റർ (എംഎൽഡി) കുറവാണു വിതരണം.
10 വർഷത്തിനകം ഇത് 158 ദശലക്ഷം ലീറ്റർ കുറവായി മാറും. 2050 ആകുമ്പോഴേക്കും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവും ആവശ്യവും തമ്മിൽ 188 ദശലക്ഷം ലീറ്ററിന്റെ കുറവുണ്ടാവുമെന്നു വാട്ടർ അതോറിറ്റി ഓഫിസേഴ്സ് അസോസിയേഷൻ നടത്തിയ ജല ഉച്ചകോടിയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
ആലുവയിൽനിന്നും മരടിൽനിന്നുമായി 325 ദശലക്ഷം ലീറ്റർ വെള്ളം പ്രതിദിനം കൊച്ചിയിലേക്കു പമ്പ് ചെയ്യുന്നു.
ആലുവയിൽ നിന്നു 225 എംഎൽഡിയും മരടിൽനിന്നു 100 വാട്ടർ അതോറിറ്റിക്ക് അറിയില്ലെങ്കിലും ആ വെള്ളം എവിടെയെന്ന് അറിയാവുന്നവരുണ്ട്, വാട്ടർ അതോറിറ്റിയുടെ കരാറുകാർ. ചോർച്ച അവർക്കറിയാം.
ചോർത്തലും അവരറിയാതെ നടക്കില്ല
സമാന്തര പൈപ്പുകൾ
‘ചാമ്പ് പൈപ്പ്’ അടുത്തകാലം വരെ പശ്ചിമ കൊച്ചിയിലെ വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. അവിടെ മാത്രമല്ല, നഗരത്തിലെ വെള്ളം കിട്ടാത്ത എല്ലാ സ്ഥലങ്ങളിലും അതുണ്ടായിരുന്നു.
വെള്ളം അൽപം ലഭിച്ചു തുടങ്ങിയതും വാട്ടർ അതോറിറ്റി നിരീക്ഷണം കർശനമാക്കിയതുമാവാം, ഇപ്പോൾ വ്യാപകമായി കാണുന്നില്ല. വെള്ളമില്ലാത്ത ജലവിതരണ പൈപ്പുകളിൽ അവശേഷിക്കുന്ന വെളളം ചാമ്പി വലിച്ചെടുക്കാനുള്ള പൈപ്പുകളായിരുന്നു ഇത്.
വെള്ളം കിട്ടാത്ത ജനങ്ങൾ വെള്ളത്തിനുവേണ്ടി നടത്തുന്ന സമരങ്ങളിൽ സഹികെടുമ്പോൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആ പ്രദേശത്തേക്കു പുതിയ ജലവിതരണ പൈപ്പിടും. ഒന്നുകിൽ വാട്ടർ അതോറിറ്റിയിൽ സമ്മർദം ചെലുത്തിയാവും ഇതു ചെയ്യിക്കുക.
പിന്നീടു നഗരസഭാ കൗൺസിലർമാർക്കു നൽകുന്ന ഡിവിഷൻ ഫണ്ടിൽനിന്നായി പൈപ്പിടൽ.
ജലക്ഷാമം രൂക്ഷമായ പശ്ചിമ കൊച്ചിയിലെ പഴയ ജലവിതരണ പൈപ്പുകൾക്കു സമാന്തരമായി ഏതാണ്ട് എല്ലാ സ്ഥലത്തും പുതിയ പൈപ്പ് ഇട്ടിട്ടുണ്ട്. കോർപറേഷന്റെ പണമാവുമ്പോൾ പരമാവധി ദൂരത്തേക്കു പൈപ്പിടാനേ കൗൺസിലർമാർ നിർദേശിക്കൂ.
അതിലേക്കു കണക്ഷൻ കൊടുക്കാനുള്ള പണം ഉൾപ്പെടുത്തിയിട്ടുണ്ടാവില്ല.പുതുതായിട്ട പൈപ്പിലേക്കു കണക്ഷൻ നൽകാൻ റോഡ് വ്യാപകമായി വെട്ടിപ്പൊളിക്കണം.
അതിന് അനുമതി ലഭിക്കാതാകുമ്പോൾ പുതിയ പൈപ്പ് ഇട്ട സൈഡിലേക്കു മാത്രം കണക്ഷൻ മാറ്റിക്കൊടുക്കും.
റോഡിന്റെ മറ്റേ വശത്തെ കണക്ഷനുകൾ പഴയ പൈപ്പിൽതന്നെ കിടക്കും.
അതോടെ ഒരു റോഡിൽ രണ്ടു ജലവിതരണ പൈപ്പുകളാവും. പമ്പ് ചെയ്യുന്ന വെള്ളം ഇൗ രണ്ടു പൈപ്പുകളിലും നിറഞ്ഞുവേണം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്താൻ.
അതായത്, 10000 ലീറ്റർ കൊണ്ട് ഒരു പൈപ്പ് നിറയുമായിരുന്നെങ്കിൽ അതേ സ്ഥലത്ത് 2 പൈപ്പിലായി 20000 ലീറ്റർ വെള്ളം നിറഞ്ഞുകിടക്കും. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവിൽ വർധനയില്ലാത്തതിനാൽ ഏതെങ്കിലും സ്ഥലത്ത് ഇതു 10000 ലീറ്ററിന്റെ കുറവായി മാറും.
പഴയ പൈപ്പിനു കാലപ്പഴക്കം ഏറെയുള്ളതിനാൽ അതിലെ ജോയിന്റുകളിലൂടെയും വിടവുകളിലൂടെയും വെള്ളം പാഴാകും. പല പൈപ്പുകളും കാനകളിലൂടെയാണു പോകുന്നതെന്നതിനാൽ ചോരുന്ന വെള്ളം കനാലുകളിലേക്ക് ഒഴുകും.
പശ്ചിമകൊച്ചിയിൽ 400 കിലോമീറ്റർ വിതരണ പൈപ്പുകളുണ്ടെങ്കിൽ അതിനു സമാന്തരമായി അത്ര പൈപ്പുകൾ വേറെയും കിടക്കുന്നുണ്ട്.
ഇതു രണ്ടും വാട്ടർ അതോറിറ്റിയുടെ കണക്കിലില്ല. ആലുവയിൽനിന്നു പമ്പ് ചെയ്യുന്ന വെള്ളം കണക്കിൽപെടാതെ പോകുന്നത് ഇങ്ങനെയാണ്.
ഡിവിഷൻ ഫണ്ട് മാത്രമല്ല, അമൃത് പദ്ധതിയിലും മറ്റും ഉൾപ്പെടുത്തി കോടിക്കണക്കിനു രൂപയാണു കോർപറേഷൻ ജലവിതരണം മെച്ചപ്പെടുത്താൻ വാട്ടർ അതോറിറ്റിക്കു നൽകിയിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

