ആലുവ∙ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര രാവു മുതല്‍ 12 ദിവസം മാത്രം ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്നു ദര്‍ശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം ചൊവ്വാഴ്ച സമാപിക്കും.
ഇന്ന് വൈകിട്ട് 7.30 ഒാടെ നട അടയ്ക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിക്കും.
ഈ നടതുറപ്പു മഹോത്സവത്തില്‍ ശ്രീപാര്‍വ്വതീദേവിയെ അവസാനമായി കണ്ടു തൊഴുകാനം നട അടയ്ക്കല്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകാനുമായി ഭക്തര്‍ ഒഴുകിയെത്തും.
നട തുറപ്പു ചടങ്ങുകള്‍ പോലെ പരമ്പരാഗത ആചാരനങ്ങളോടെയാണ് നട
അടയ്ക്കുന്നതും.
വൈകിട്ട് 7.30 ഓടെ ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തരെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിച്ചശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. അത്താഴപുജയ്ക്കുള്ള നേദ്യം തയാറായ ശേഷം പാട്ടുപുരയില്‍ ബ്രാഹ്മണിപാട്ട് പൂര്‍ത്തിയാക്കി ദേവിയെ ശ്രീകോവിലിലേക്ക് ആനയിക്കും.
ക്ഷേത്ര ഊരായ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ബ്രാഹ്മണിഅമ്മയും നടയ്ക്കല്‍ സന്നിഹിതരാകും. തുടര്‍ന്ന് ബ്രാഹ്മണി അമ്മ ‘മനയ്ക്കല്‍ മൂന്നേടത്തു നിന്നും തൃക്കണ്‍ പാര്‍ക്കാന്‍ എത്തിയിട്ടുണ്ടോ’ എന്നു സമുദായം തിരുമേനിയോടു മൂന്നുവട്ടം വിളിച്ചു ചോദിക്കും.
‘എത്തിയിട്ടുണ്ട്’ എന്നു സമുദായം തിരുമേനി മറുപടി പറയും.
തുടര്‍ന്ന് ‘നട അടച്ചോട്ടേ’ എന്ന് മൂന്നുവട്ടം അനുവാദം ചോദിക്കും.
‘ആവാം’ എന്നു സമുദായം തിരുമേറി മറുപടി പറയും. പിന്നാലെ ‘നടഅടച്ചാലും’ എന്നു ബ്രഹ്മണിഅമ്മ വിളിച്ചറിയിക്കുന്നതോടെ മേല്‍ശാന്തി നട
അടയ്ക്കും. തുടര്‍ന്ന് മഹാദേവന്റെ അത്താഴപൂജ.
ഉമാമഹേശ്വരന്മാരുടെ അനുഗ്രഹം തേടി ഭക്തജനലക്ഷങ്ങളാണ് ജീവവാഹിനിയായ പെരിയാറിനു കുറുകെ മഹാപ്രവാഹമായി തിരുവൈരാണിക്കുളം ഗ്രാമത്തിക്കെത്തുന്നത്. ക്ഷേത്രവും പരിസരവും മുഴുവന്‍ ഭക്തജനനിബിഡമായിരുന്നെങ്കിലും ക്ഷേത്ര ട്രസ്റ്റിന്റെ കൃത്യമായ ആസൂത്രണത്തിലൂടെ വര്‍ധിച്ചു വന്ന തിരക്ക് നിയന്ത്രണ വിധേയമാക്കി.
സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ സഹായത്തോടെ നിരീക്ഷണം നടത്തി പൊലീസിനും സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും വാളണ്ടിയേഴ്സിനും ക്ഷേത്ര ട്രസ്റ്റിന്റെ കണ്ട്രോള് റൂമില്‍ നിന്ന് അപ്പപ്പോള്‍ വേണ്ട നിര്‍ദ്ദേശം നല്‍കിയാണ് ഭക്തര്‍ക്ക് സുഗമദര്‍ശനം ഉറപ്പാക്കുന്നത്.
ക്യൂ പന്തലുകളില്‍ വിതരണം ചെയ്ത കുടിവെള്ളവും ശീതളപാനിയവും ലഘുഭക്ഷണങ്ങളും ഭക്തര്‍ക്ക് ആശ്വാസമായി.
രാവിലെ ദര്‍ശനം നടത്തി മടങ്ങുന്നവര്‍ക്കും ഉച്ചയ്ക്ക് ദര്‍ശനത്തിന് എത്തുന്നവര്‍ക്കും ക്ഷേത്രത്തില്‍ നല്കുന്ന അന്നദാനം ഏറെ ഉപകാരപ്രദമാണ്. തിക്കും തിരക്കുമില്ലാതെയാണ് ക്ഷേത്രത്തിന്റെ അന്നദാന മണ്ഡപത്തില്‍ കഞ്ഞിയും പുഴുക്കും വിളമ്പുന്നത്.
വെര്‍ച്വല്‍ ക്യൂ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കൂടിയ ബുക്കിംഗാണ് കഴിഞ്ഞ ഈ നടതുറപ്പിലുണ്ടായത്. ഇതുവരെയുള്ള മൊത്തം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കാല്‍കോടി കവിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

