പിറവം∙പാഴൂർ പാടശേഖരത്തിന് അതിരിടുന്ന തോട് കാടുമൂടിയതോടെ കർഷകർ ബുദ്ധിമുട്ടിൽ. തഴ പോലുള്ള ചെടികളും പാഴ്മരങ്ങളുമാണു തോട്ടിലേക്കു ചാഞ്ഞു വളർന്നിരിക്കുന്നത്.
ഇതു മൂലം നീരൊഴുക്കു തടസ്സപ്പെട്ടു വേനൽ കാലത്തു ജലക്ഷാമവും മഴക്കാലത്തു വെള്ളക്കെട്ടും രൂപപ്പെടുന്നതാണു പ്രതിസന്ധി. ഉയർന്ന കൂലിച്ചെലവും തൊഴിലാളി ക്ഷാമവും മൂലം വർഷത്തിൽ ഒരു തവണ മാത്രമാണ് പാടശേഖരത്തിൽ കൃഷി ചെയ്യാറുള്ളത്.
ചില ഭാഗത്തു പച്ചക്കറി കൃഷി ചെയ്തിരുന്നുവെങ്കിലും ജലക്ഷാമം മൂലം നിലച്ചു.
കഴിഞ്ഞ നഗരസഭ ഭരണസമിതി വാർഷിക പദ്ധതിയിൽ ജങ്കാർ ഉപയോഗിച്ചു തോടു ശുചീകരണ പ്രവർത്തനം നടത്തിയെങ്കിലും പൂർണമായിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തഴച്ചെടികളും കാടും നീക്കുന്നതായിരുന്നു പദ്ധതി.
എന്നാൽ അനുവദിച്ച തുക തീർന്നതോടെ പാതിവഴിയിൽ ശുചീകരണം നിലച്ചു. വൈകാതെ ശുചീകരണം നിലച്ച ഭാഗത്തു നിന്നു തഴച്ചെടികൾ ഒഴുകിയെത്തി വളർന്നു പഴയ സ്ഥിതി തന്നെയായി.
പാടശേഖരത്തിലൂടെ ഒഴുകുന്ന തോട് പിന്നീടു പുഴയിലേക്കാണു ചേരുന്നത്.
നേരത്തെ ഇഷ്ടികക്കളങ്ങൾ സജീവമായിരുന്ന പാടശേഖരമാണു പാഴൂർ. ഇഷ്ടികക്കളങ്ങൾക്കു നിരോധനമായതോടെ ഏതാനും വർഷങ്ങളായി നെൽക്കൃഷി തിരികെ എത്തിത്തുടങ്ങി. തോടിന്റെ ഓരത്തു തഴച്ചെടികളുടെ ഇടയിൽ ഇഴജന്തുക്കളും മറ്റും തങ്ങുന്നതും ഭീഷണിയാണ്. പക്ഷികൾ നെൽച്ചെടികൾ ചവിട്ടി നശിപ്പിക്കാറുള്ളതായും കർഷകർ പരാതിപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

