മൂവാറ്റുപുഴ∙ നാടിന്റെ സ്വാഭാവിക ജലസ്രോതസ്സുകളുടെ റീചാർജിങ് കേന്ദ്രമായിരുന്ന പള്ളിച്ചിറങ്ങര ചിറ ഇന്ന് അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. പള്ളിച്ചിറങ്ങര ത്രിദേവി ക്ഷേത്രത്തിനു മുന്നിലുള്ള ഈ ചിറയിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നത് പ്രദേശത്തെ ജല ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.
ചിറ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചുവെങ്കിലും മാലിന്യ നിക്ഷേപം തടയാൻ പോലും അധികൃതർക്കായിട്ടില്ല.
റോഡിലൂടെ വാഹനങ്ങളിൽ പോകുന്നവർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചിറയിലേക്ക് വലിച്ചെറിയുന്നതിനാൽ മലിനമായ അവസ്ഥയിലാണ്.
പായിപ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ തുടക്കത്തിൽ വലിയ രീതിയിൽ കൊട്ടിഘോഷിച്ചാണ് ‘പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി’ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതികൾ കടലാസിലൊതുങ്ങി. പെഡൽ ബോട്ടിങ്, നീന്തൽ പരിശീലനം, റിവോൾവിങ് റസ്റ്ററന്റ്, കുളിക്കടവുകൾ എന്നിവ നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.
വേനൽക്കാലത്ത് ചിറ വറ്റുന്നത് ഒഴിവാക്കാൻ പെരിയാർവാലി കനാലിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ വഴിയോ തൃക്കളത്തൂർ പാടശേഖരത്തിൽ കിണർ കുഴിച്ചോ വെള്ളമെത്തിക്കാൻ ആലോചിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
ശബരിമല സീസണിൽ തീർഥാടകർക്ക് കുളിക്കാനും വിശ്രമിക്കാനും ചിറയെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അതും നടന്നില്ല. അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പള്ളിച്ചിറങ്ങര ചിറയുടെ ജലസമൃദ്ധി വരുംതലമുറയ്ക്ക് ഒരു ഓർമ മാത്രമായി മാറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

