മരട് ∙ വിദേശ വിനോദസഞ്ചാരികളുമയി സവാരിക്ക് പോയ സ്പീഡ് ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് കായലിൽ ഒഴുകി. വൈകിട്ട് ആറോടെ കുണ്ടന്നൂർ കായലിൽ ആയിരുന്നു സംഭവം.
‘ബ്ലൂമറൈൻ’ എന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപെട്ടത്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രികരും കരയിൽ നിന്നവരും അപ്രതീക്ഷിത സംഭവത്തിൽ പരിഭ്രാന്തരായി. ഇതേ കമ്പനിയുടേതായ മറ്റൊരു ബോട്ട് എത്തിയാണ് യാത്രികരെ കരയിൽ സുരക്ഷിതമായി എത്തിച്ചത്.
കൊടുങ്ങല്ലൂർ പോർട്ട് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ബോട്ട് സർവീസ് നടത്തിയവർക്ക് പിഴ ചുമത്തിയിരുന്നു. എന്നിട്ടും അതേനിലയിൽ സർവീസ് തുടരുകയായിരുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത്. നിയമം പാലിക്കാതെ സർവീസ് നടത്തുന്ന ബോട്ടുകളുടെ സുരക്ഷാപരിശോധന കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് നെട്ടൂർ സ്വദേശി വി.ജി.ബിജു പോർട്ട് അധികൃതർക്കു പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

