കൊച്ചി ∙ മെഷീനുകൾക്കുള്ളിൽ വോട്ട് ഭദ്രമായെങ്കിലും കോർപറേഷൻ ആരു ഭരിക്കുമെന്നതിന്റെ മനക്കണക്കുകൾ നാട്ടിൽ തുടരുകയാണ്. ഫലമറിയാൻ ഇനി 2 ദിനം മാത്രം.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു പോളിങ് ശതമാനത്തിൽ കാര്യമായ വർധനയൊന്നുമില്ല. അതുകൊണ്ടു തന്നെ അതുവച്ചൊരു കൂട്ടിക്കിഴിക്കലിനു സാധ്യതയുമില്ല.
ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടാകാത്തതാണു പോളിങ് ശതമാനം വലിയ തോതിൽ ഉയരാതിരിക്കാൻ കാരണമെന്ന വിലയിരുത്തലുണ്ട്.
അങ്ങനെയെങ്കിൽ അത് എൽഡിഎഫിനെ തുണയ്ക്കുമെന്നും അവർ കണക്കു കൂട്ടുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം വോട്ടിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണു യുഡിഎഫിന്റെ വിശ്വാസം.
38 മുതൽ 42 സീറ്റുകൾ വരെ നേടി ഭരണം നിലനിർത്താമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.
ശക്തമായ അടിയൊഴുക്കുകളുണ്ടായാൽ സീറ്റുകളുടെ എണ്ണം 34ലേക്കു ചുരുങ്ങാം. അതേ സമയം, യുഡിഎഫിന്റെയും ജയപ്രതീക്ഷയിൽ 42 സീറ്റുകൾ തന്നെയാണ്.
റിബലുകളും മറ്റു സ്വതന്ത്ര സ്ഥാനാർഥികളും വലിയ തോതിൽ വോട്ടു പിടിക്കുന്ന ഏറ്റവും മോശം സാഹചര്യത്തിൽ സീറ്റുകളുടെ എണ്ണം 33 ആയി കുറയാനുള്ള സാധ്യതയുമുണ്ട്.
ബിജെപി ഉറപ്പിച്ചു പറയുന്നത് 11 സീറ്റാണ്. നിലവിൽ 5 സീറ്റുകളുള്ള ബിജെപിക്ക് 6 സീറ്റുകൾ കൂടി അധികം നേടണമെങ്കിൽ വൻ അട്ടിമറികൾ നടക്കണം.
4 മുതൽ 7 സീറ്റുകൾ വരെ ബിജെപി നേടാമെന്നാണു വിലയിരുത്തൽ. ശക്തമായ മത്സരം നടക്കുന്ന ചില സിറ്റിങ് ഡിവിഷനുകൾ ബിജെപിക്കു നഷ്ടപ്പെടാനുള്ള സാധ്യതയും മറ്റു മുന്നണികൾ കാണുന്നു.
മുൻ കാലങ്ങളിലെ പോലെ റിബലുകൾ ജയിച്ചു കയറുമോയെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.
കോൺഗ്രസ് റിബലുകളിൽ ചിലർ ശക്തമായ മത്സരം നടത്തിയിട്ടുണ്ട്. വിമത സ്ഥാനാർഥി ജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
76 സീറ്റുകളിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ 39 സീറ്റുകൾ വേണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

