ഫോർട്ട്കൊച്ചി ∙ കായലുകളിൽ നിന്ന് ഒഴുകിയെത്തുന്ന പോളപ്പായൽ മൂലം ഫോർട്ട്കൊച്ചിയിലെ ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ തൊഴിലാളികൾ. പുലർച്ചെ 4 മുതൽ 8 വരെയും രാത്രിയുമാണു ചീനവല മത്സ്യ ബന്ധനം ഏറെയും നടക്കുന്നത്.
എന്നാൽ, കായലുകളിൽ നിന്ന് അഴിമുഖത്തേക്ക് ഒഴുകിയെത്തുന്ന പായലുകൾ വലകളിൽ കുടുങ്ങുന്നത് മൂലം മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ചില ഘട്ടങ്ങളിൽ കൂട്ടമായെത്തുന്ന പോളപ്പായൽ ശക്തമായിടിച്ചു ചീനവലയുടെ കമ്പുകൾ ഒടിയുകയും വലകൾ കീറി നശിക്കുകയും ചെയ്യുന്നു.
പായൽ ശല്യം മൂലം കഴിഞ്ഞ കുറച്ചു ദിവസമായി മത്സ്യത്തൊഴിലാളികൾക്ക് വല വലിക്കാൻ കഴിയുന്നില്ല.
മാത്രമല്ല, മത്സ്യസഞ്ചാരത്തിനും പ്രജനനത്തിനും ഇവ തടസമുണ്ടാക്കുമെന്നും തൊഴിലാളികൾ പറയുന്നു. ഒരേ സമയം ഒരു വല വലിക്കാൻ 4 മുതൽ 8 പേർ വരെയുണ്ടാകും.
350 രൂപയും ചിലവുമാണിവരുടെ വേതനം. പ്രതിദിനം 2000 മുതൽ 4000 രൂപ വരെ ലഭിച്ചാലേ തൊഴിലാളിക്ക് വരുമാനമുണ്ടാകു.
അതിൽ കൂടുതൽ തുക കിട്ടിയാലേ വല ഉടമയ്ക്ക് വരുമാനം ലഭിക്കുകയുമുള്ളു. മഴക്കാലത്ത് ഏറെ ആവശ്യക്കാരുള്ള കായൽ മത്സ്യങ്ങൾ ഇക്കുറി അപൂർവമായാണ് ലഭിച്ചത്. മണിക്കൂറുകളോളം വലയിട്ടിട്ടും 1000 രൂപ പോലും ലഭിക്കാത്ത ദിനങ്ങളുണ്ടായിട്ടുണ്ടെന്നു വല ഉടമകളിലൊരാളായ സ്വരാജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]