കുണ്ടന്നൂർ ∙ ദേശീയ പാതയിലെ കാനയുടെ മൂടി വ്യാപകമായി തകർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. കുണ്ടന്നൂർ ജംക്ഷനിലെ സർവീസ് റോഡിൽ വൈറ്റില ഭാഗത്തേക്കുള്ള ബസ് കാത്തുനിൽപ് കേന്ദ്രം മുതൽ യൂണിയൻ ബാങ്ക് വരെയാണ് കാനയുടെ മൂടി തകർന്നത്. ആളുകൾ കാനയിൽ വീഴുന്നത് പതിവായതോടെ കവലയിലെ ചുമട്ടുതൊഴിലാളികൾ അപായ സൂചന നാട്ടി.
നടപ്പാതയിൽ പഴയ കസേരയും ഇട്ടു. കസേര കണ്ട് വരുന്നവർ മൂടി തകർന്നത് ശ്രദ്ധയിൽപെടുന്നതോടെ സൂക്ഷിച്ചാണു പോകുന്നതെന്ന് ചുമട്ടുതൊഴിലാളികൾ പറഞ്ഞു.
‘മരട് നഗരസഭ ഇടപെടണം’
കുണ്ടന്നൂർ ജംക്ഷനിലെ അപകടാവസ്ഥ ഒഴിവാക്കാൻ മരട് നഗരസഭ ഇടപെടണമെന്ന് കുണ്ടന്നൂർക്കാരൻ പൗരസമിതി. 6 മാസത്തിലേറെയായി മേൽപാലത്തിലെ വഴിവിളക്കുകളും തെളിയുന്നില്ല. അപകടത്തിനു കാത്തു നിൽക്കാതെ അടിയന്തരമായി ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി നടപടി എടുപ്പിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]