കോതമംഗലം∙ കെഎസ്ആർടിസി ബസ് ടെർമിനൽ ഇന്നു 4നു മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്യും.
ആന്റണി ജോൺ എംഎൽഎ യോഗത്തിൽ അധ്യക്ഷനാകും. എംഎൽഎ ഫണ്ട് 2.34 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക ബസ് ടെർമിനൽ നിർമിച്ചത്.
ഇരുനില മന്ദിരത്തിൽ താഴത്തെ നിലയിൽ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം, സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം, ജീവനക്കാരുടെ മുറി, ഫീഡിങ് റൂം, ഒന്നാം നിലയിൽ യൂണിറ്റ് ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ടിക്കറ്റ് കാഷ് കൗണ്ടർ, സ്റ്റോർ, ശുചിമുറികൾ എന്നിവയാണുള്ളത്.
സമയക്രമവും മറ്റ് അറിയിപ്പുകളും ലഭ്യമാകുന്ന എൽഇഡി ഡിസ്പ്ലേയുമുണ്ട്. ഒരേസമയം 8 ബസുകൾക്കു പാർക്ക് ചെയ്യാവുന്ന രീതിയിൽ ടെർമിനലിനോട് അനുബന്ധമായി റൂഫ് നിർമിച്ചിട്ടുണ്ട്.
കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്, ഈസ്റ്റ് ലയൺസ് ക്ലബ്, ശ്രീധരീയം ക്ലബ്ബുകൾ ചേർന്നാണു ശീതീകരിച്ച വിശ്രമമുറികൾ ഒരുക്കിയത്. ഡിപ്പോ ഹരിതാഭമാക്കാനും കംപ്യൂട്ടർ, ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സൗകര്യം ഉറപ്പാക്കാനും സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹായിച്ചു.
ഗ്രീൻ ടെർമിനൽ എന്ന നിലയിലാണു പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]