പെരുമ്പാവൂർ ∙കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ഒക്കൽ ഫാം ഫെസ്റ്റ് ഇന്നു തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. 14ന് സമാപിക്കും. കാർഷിക പ്രദർശന – വിപണന മേള, സെമിനാറുകൾ, ഡോക്യുമെന്ററി – വിഡിയോ പ്രദർശനം, മഡ് ഫുട്ബോൾ, വനിതകളുടെ പായസ പാചക മത്സരം, ചൂണ്ടയിടൽ മത്സരം,നിധി കണ്ടെത്തൽ, റെയിൻബോ ഡാൻസ്, വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാദിവസവും രാവിലെ 9 മുതൽ 7 വരെയാണ് ഫെസ്റ്റ്.
പ്രവേശനം സൗജന്യമാണ്. ഇന്ന് 4 ന് മഡ് ഫുട്ബോൾ മത്സരം ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
നാളെ 2.30 ന് മന്ത്രി പി.പ്രസാദ് ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
14ന് വൈകിട്ട് 4 ന് സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.എല്ലാദിവസവും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാവിലെ10നും ഉച്ചയ്ക്ക് 2 നും ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ 8 വരെ പ്രശസ്ത കലാ സംഘങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
കുട്ടികൾക്ക് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനും പാടവരമ്പിലൂടെ നടക്കുന്നതിനും സൈക്കിൾ ചവിട്ടുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോട്ടോഗ്രഫി, സെൽഫി മത്സരവും കാലാവസ്ഥ സൗഹൃദ ജീവിതശൈലി എന്ന ആശയങ്ങൾ അടിസ്ഥാനമാക്കി വിദ്യാർഥികളുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]