പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി പെരുമ്പടന്നയിലെ അടഞ്ഞുപോകുന്ന ഇടറോഡുകളിൽ അടിപ്പാത വേണമെന്ന ആവശ്യമുന്നയിച്ചു നടത്തുന്ന സമരം ശക്തമാക്കി. ഇവിടെ അടിപ്പാത പണിയാതെ മണ്ണിട്ട് ഉയർത്താൻ മണ്ണുമായെത്തിയ ലോറികൾ സമരക്കാർ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു.
258 ദിവസമായി ജനകീയ സമര സമിതി ഇവിടെ സമരം നടത്തുന്നുണ്ട്.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേസ് 21ന് പരിഗണിക്കാനിരിക്കെയാണ് പണി നടത്തുവാൻ എത്തിയത്. ഇതിനോടനുബന്ധിച്ചു നടന്ന ധർണ മുൻ മന്ത്രി എസ്.ശർമ ഉദ്ഘാടനം ചെയ്തു. വി.എസ്.ബോബൻ അധ്യക്ഷത വഹിച്ചു.
മുൻ എംപി കെ.പി.ധനപാലൻ, കെ.ബി.അറുമുഖൻ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ഡെന്നി തോമസ്, കെ.കെ.അബ്ദുല്ല, പി.എസ്.ഉദയഭാനു, ജോജോ മനക്കിൽ, റോഷൻ ചാക്കപ്പൻ, കെ.ഗണേശൻ, കെ.കെ.ബഷീർ, കെ.രാമചന്ദ്രൻ, സുധീഷ് തോപ്പിൽ, സോമൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]