അങ്കമാലി ∙ അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയ ബസ് പണിമുടക്കിനിടെ ഓടിയ ബസിനു നേരെ കല്ലേറ്. ടി.ബി.
ജംക്ഷനിൽ വച്ചുണ്ടായ കല്ലേറിൽ മഞ്ഞപ്രയ്ക്ക് പോയ ബസിന്റെ ചില്ല് തകർത്തു. ഒരാൾക്ക് പരുക്കേറ്റു.
മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ 11 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്താൻ തീരുമാനിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷമായിട്ടും മേഖലയിലെ തൊഴിലാളികളുടെ കൂലി വർധന നടപ്പാക്കിയിട്ടില്ലെന്ന് ആരോപിച്ചാണ് സമരം.
സേവന, വേതന വ്യവസ്ഥകൾ സംബന്ധിച്ച് ജില്ലാ ലേബർ ഓഫിസർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ സംഘടനകൾക്ക് മാർച്ച് 21ന് ഡിമാൻഡ് നോട്ടിസ് നൽകിയിരുന്നു.
പുതുക്കിയ കരാർ വയ്ക്കാമെന്ന വാഗ്ദാനം നടപ്പാകാതെ വന്നതോടെ കഴിഞ്ഞ മാസം 18ന് തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. വ്യവസായം നിലനിർത്താൻ ബസ് ഉടമകൾക്ക് സർക്കാർ നല്ല രീതിയിൽ സഹായം നൽകുന്നുണ്ടെന്നു യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
ഒരു യാത്രക്കാരന് മിനിമം ചാർജുകൊണ്ട് 5 കിലോമീറ്റർ യാത്ര ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നു. എന്നാലിപ്പോൾ മിനിമം ചാർജിൽ 2.5 കിലോമീറ്റർ മാത്രമേ സഞ്ചരിക്കാൻ കഴിയൂ.ത്രൈമാസ നികുതികളിൽ 2 പ്രാവശ്യം 20% കുറവു നൽകി.
കോവിഡ് കാലത്തെ ക്ഷേമനിധിവിഹിതം വേണ്ടെന്നു വച്ചു.
ഇത്രയധികം സഹായങ്ങൾ സർക്കാർ ചെയ്തുകൊടുത്തപ്പോൾ തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടാണ് ഉടമകൾ സ്വീകരിക്കുന്നതെന്നു തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. ബസ് തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച ഫെയർവേജ്സ് ആക്ട് പ്രകാരമുള്ള ശമ്പളം നൽകുന്നില്ല.
തൊഴിലാളികൾക്ക് ഉപകാരപ്രദമായ മോട്ടർ തൊഴിലാളി ക്ഷേമബോർഡിൽ ഉടമകളും ഉടമകൾ പറയുന്ന ആളുകളെയും ചേർക്കുന്നത് മൂലം യഥാർഥ തൊഴിലാളികൾ ക്ഷേമനിധിക്കു പുറത്താകുന്നുണ്ട്.ബസിൽ 4 തൊഴിലാളികൾ ഉണ്ടാകേണ്ട സ്ഥാനത്ത് 2 തൊഴിലാളികളെ മാത്രം വയ്ക്കുന്നതിലൂടെയും ഉടമകൾക്ക് വരുമാനനേട്ടമുണ്ടെന്നു തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]