അങ്കമാലി ∙ ദേശീയപാതയുടെ ഓരത്ത് അപകട സാധ്യതയുയർത്തി വാഹനങ്ങളുടെ പാർക്കിങ്.
അങ്കമാലി–തൃശൂർ റൂട്ടിൽ കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡിന്റെ തുടക്കത്തിലാണ് റോഡിലേക്കു കയറ്റി ലോറികൾ പാർക്ക് ചെയ്യുന്നത്. റോഡിലേക്കു കയറ്റിയാണ് പാർക്കിങ്. എതിർവശത്തെ റൂട്ടിൽ എപ്പോഴും പൊലീസ് പരിശോധനയുള്ളതാണ്.
എന്നാൽ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് യാതൊരു നടപടികളും എടുക്കുന്നില്ല.
റോഡിന്റെ വീതികുറവുള്ള ഭാഗമാണിത്.ലോറിയുടെ പിന്നിൽ വാഹനങ്ങൾ ഇടിച്ച് അപകടത്തിൽ പെടാനുള്ള സാധ്യതകൾ ഏറെയാണ്.ദേശീയപാതയിൽ മറ്റുള്ള സ്ഥലങ്ങളിലൊന്നും ഇത്തരത്തിലുള്ള പാർക്കിങ് പൊലീസ് അനുവദിക്കാറില്ല.ഒരേ സമയം നാലിലേറെ ലോറികളാണ് ഇന്നലെ ഈ ഭാഗത്ത് പാർക്ക് ചെയ്തത്.അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]