കൊച്ചി∙ തേവര സേക്രഡ് ഹാർട് കോളജിൽ അതിഥിയായി ഫ്രാൻസിൽ നിന്നെത്തിയ എഴുത്തുകാരിയും അഭിനേത്രിയുമായ ക്ലെയർ ലെ മിഷേൽ. റൈറ്റർ ഇൻ റസിഡൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഒരു മാസത്തോളം കോളജിലെ വിദ്യാർഥികൾക്കൊപ്പം അവർ ചെലവഴിച്ചത്.
കോളജിലെ ഫ്രഞ്ച് വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങൾ വിശദമാക്കാൻ ഭാഷ, ഭക്ഷണം, കലാരൂപങ്ങൾ, വസ്ത്രധാരണ രീതികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ശിൽപശാലകളും ക്ലയർ നടത്തി.
അടുത്തമാസം ഫ്രാൻസിൽ കോളജിലെ വിദ്യാർഥികൾ തയാറാക്കിയ പോഡ്കാസ്റ്റ് റിലീസ് ചെയ്യും. നാല് വിദ്യാർഥികളാണ് തിരഞ്ഞെടുത്ത ആശയങ്ങളിൽ പോഡ്കാസ്റ്റ് തയാറാക്കിയത്.
വിദ്യാർഥികൾക്ക് ഒപ്പമുള്ള സംഭാഷണങ്ങളും അവരുടെ ചിന്തകളും തന്റെ പുതിയ നോവലായ ‘ദ് സ്റ്റോറി ഓഫ് റോസ്’ എന്ന രചനയ്ക്ക് പ്രചോദനമായെന്നും ക്ലയർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]